ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വന്ന സെക്സ് റാക്കറ്റ്  സംഘം പോലീസ് പിടിയില്‍. ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. സെയ്റ ബീഗം, അഫാഖ് ഹുസൈന്‍ എന്നീ ദമ്പതികളുടെ നേതൃത്വത്തിലാണ് സെക്സ് റാക്കറ്റ് നടത്തിയിരുന്നത്.ഇവരുടെ ആറ് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണാടക, അസം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് കച്ചവടം നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. 50,000 ഓളം പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ വിറ്റിറ്റുണ്ട്.


ഒരാള്‍ക്ക് കുറഞ്ഞത് രണ്ടു ലക്ഷം രൂപ നിരക്കില്‍ 100 കോടിയെങ്കിലും ഇവര്‍ സന്പാദിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഇവര്‍ കൂടിയ നിരക്കാണ് ചുമത്തിയിരുന്നത്.ഡല്‍ഹിയിലെ വേശ്യാലയങ്ങളില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ അലമാരയിലും മറ്റ് അടച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.