ന്യൂഡല്‍ഹി :  ഭര്‍തൃപിതാവുമായുള്ള വഴക്കിനിടെ പിഞ്ചുകുഞ്ഞിനെ മാതാവ് രണ്ടാംനിലയില്‍ നിന്നും താഴേക്കെറിഞ്ഞു. കുഞ്ഞിന് തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ കുട്ടിയുടെ അമ്മ സോനു ഗുപ്ത യ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പരാതിയിലാണ് കേസ്. എന്നാല്‍ ഇതുവരെ ഇവരെ  അറസ്റ്റ് ചെയ്തിട്ടില്ല.


ജനുവരി 11ന് വൈകീട്ട് എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടെ സോനു സ്വത്തിന്‍റെ കാര്യം പറഞ്ഞ് മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. ഇതിനിടെ യുവതി ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് താഴേക്കെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് അതിന്റെ പേരില്‍ മാതാപിതാക്കളെ കുടുക്കുമെന്ന് പറഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു.



യുവതിവാതില്‍ തുറന്ന് കുഞ്ഞിനെ താഴേക്കിടുന്നതും പിന്നാലെയെത്തിയ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 


ജനുവരി 11ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവിയില്‍ വ്യക്തമാകുന്നത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത് ജനുവരി 24നാണെന്ന് പോലീസ് പറയുന്നു.