ന്യുഡല്‍ഹി: ജോലിക്കിടെ മരണപ്പെട്ട ആറ് പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ഡല്‍ഹി സര്‍ക്കാര്‍. വ്യോമസേന, ഡൽഹി പൊലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കാണ് ആം ആദ്മി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ (Manish Sisodia) അറിയിച്ചു.  വ്യോമസേനയിൽ നിന്നുള്ള മൂന്ന് പേരും ഡൽഹി പോലീസിൽ നിന്നുള്ള രണ്ട് പേരുടെയും സിവിൽ ഡിഫൻസിൽ നിന്നുള്ള ഒരാളുടേയും അടക്കം 6 പേരുടെ കുടുംബങ്ങൾക്ക് ആം ആദ്മി പാർട്ടി സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് മനീഷ് സിസോഡിയ പറഞ്ഞു.


 



 


Also Read: Delhi Lockdown ഇളവുകൾ; മാർക്കറ്റുകളും മാളുകളും തുറക്കാം, 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവീസ് നടത്തും


രാജ്യത്തിനായി സേവനമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി നൽകാനാണ് ഡൽഹി സർക്കാരിന്റെ (Delhi Government) തീരുമാനം.  ധീരരായ പോരാളികളുടെ രക്തസാക്ഷിത്വത്തിന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് സിസോഡിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.


സങ്കേത് കൌശിക്, രാജേഷ് കുമാർ, സുനിത് മൊഹന്തി, മീറ്റ് കുമാർ, വികാസ് കുമാർ, പ്രവേശ് കുമാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ഈ നഷ്ടപരിഹാരം കൈമാറുക.  ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട നിർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ചും സിസോഡിയ സംസാരിച്ചു.


Also Read: Telangana യിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം


'രാജ്യത്തിന് ഒരു മകനെ നഷ്ടപ്പെടുമ്പോൾ അവരുടെ കുടുംബത്തിനും ധീരനായ ഒരു മകനെ നഷ്ടപ്പെടും' എന്നുപറഞ്ഞ സിസോഡിയ ഡൽഹി സർക്കാർ രാജ്യത്ത് സേവനമനുഷ്ഠിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി നിലകൊള്ളുന്നുവെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.