Delhi Lockdown ഇളവുകൾ; മാർക്കറ്റുകളും മാളുകളും തുറക്കാം, 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവീസ് നടത്തും

ഒന്നിടവിട്ട ദിവസങ്ങളിൽ ഷോപ്പിങ് മാളുകളും മാർക്കറ്റുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 05:15 PM IST
  • സ്വകാര്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം
  • പരമാവധി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി
  • സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കും
  • വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്
Delhi Lockdown ഇളവുകൾ; മാർക്കറ്റുകളും മാളുകളും തുറക്കാം, 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവീസ് നടത്തും

ന്യൂഡൽഹി:  കൊവിഡ് കേസുകൾ കുറ‍ഞ്ഞതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ നൽകി ഡൽഹി സർക്കാർ (Delhi Government). ഒന്നിടവിട്ട ദിവസങ്ങളിൽ ഷോപ്പിങ് മാളുകളും മാർക്കറ്റുകളും തുറക്കാമെന്ന് മുഖ്യമന്ത്രി (Chief Minister) അരവിന്ദ് കേജ്രിവാൾ അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും 50 ശതമാനം ജീവനക്കാരെ വച്ച്  പ്രവർത്തിക്കാം. പരമാവധി വർക്ക് ഫ്രം ഹോം (Work from home) പ്രോത്സാഹിപ്പിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ALSO READ: Covid second wave: രണ്ടാം തരംഗത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 646 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊവിഡ്  രണ്ടാംതരം​ഗം (Covid second wave) വളരെ രൂക്ഷമായാണ് ഡൽഹിയെ ബാധിച്ചത്. ഇതിനേക്കാൾ ​ഗുരുതരമായിരിക്കും മൂന്നാംതരം​ഗം എന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മൂന്നാംതരം​ഗത്തെ നേരിടുന്നതിനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

ഐസിയു കിടക്കളും മരുന്ന് വിതരണവും വർധിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 37,000 കേസുകൾ വരെ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടാമെന്ന കണക്കുകൂട്ടലിലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. കൊവിഡ് മൂന്നാംതരം​ഗം നിരീക്ഷിക്കുന്നതിനായി രണ്ട് കമ്മിറ്റികളെ നിയോ​ഗിച്ചിട്ടുണ്ട്. ഡൽഹിയിൽ രണ്ട് ജീനോം ട്രാക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തും.

ALSO READ: തമിഴ്നാട്ടിൽ Lockdown നീട്ടി; ജൂൺ 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്

രണ്ടാംതരം​ഗത്തിൽ സ്ഥിതി രൂക്ഷമാക്കിയത് ആരോ​ഗ്യ സംവിധാനത്തിന്റെ കുറവും ഓക്സിജൻ ക്ഷാമവുമാണ് ഇത് പരിഹരിക്കാൻ ഓക്സിജൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. മൂന്നാംതരം​ഗം ഏറെ ബാധിക്കാൻ ഇടയുണ്ടെന്ന് ഭയപ്പെടുന്ന കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. പീഡിയാട്രിക് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും കേജ്രിവാൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News