Delhi Weather Alert: കൊടും മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ, ജനുവരി 13 വരെ കാലാവസ്ഥയില്‍ മാറ്റമില്ല
Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
Weather Alert Delhi: ഉത്തരേന്ത്യ മുഴുവൻ കൊടും തണുപ്പിന്‍റെയും മൂടൽമഞ്ഞിന്‍റെയും പിടിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം കൊടും ശൈത്യമാണ് തലസ്ഥാനത്ത് അനുഭവപ്പെടുന്നത്.
അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും. അതേസമയം, ചില സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തലസ്ഥാനത്ത് മഴയ്ക്ക് ശേഷം തണുപ്പ് വര്‍ദ്ധിക്കും.
അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, ജനങ്ങൾക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. തിങ്കളാഴ്ച മൂടല്‍ മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരുന്നു. അതില്‍ വലിയ മാറ്റമൊന്നും ചൊവ്വാഴ്ച്ചയും പ്രവചിക്കുന്നില്ല. മുന്നറിയിപ്പ് അനുസരിച്ച് കാലാവസ്ഥയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പകൽ നേരിയ സൂര്യപ്രകാശം ഉണ്ടാകുമെങ്കിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകും. അതേസമയം മലയോര സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം, കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
Also Read: PAN Card Application: പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് മേല്‍വിലാസത്തിന് തെളിവായി ഉപയോഗിക്കാം ഈ 19 രേഖകള്‍
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 40 വിമാനങ്ങൾ വൈകിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, 50 ഓളം ആഭ്യന്തര വിമാനങ്ങളുടെ പുറപ്പെടൽ വൈകി, 18 വിമാനങ്ങളുടെ ലാന്‍ഡിംഗ് വൈകി.
കനത്ത മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 300 ഓളം ട്രെയിനുകളാണ് വൈകി ഓടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...