ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സേവന നികുതി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് സേവന നികുതി ഈടാക്കാതിരിക്കുക. പണരഹിത സാമ്പത്തിക ഇടപാടുകൾ  പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.


ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് നിലവിൽ 15 ശതമാനം സേവന നികുതിയാണ് കേന്ദ്രസർക്കാർ  ഈടാക്കിയിരുന്നത്. നികുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സേവന നികുതി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്.