New Delhi: അഴിമതിയ്ക്കെതിരെ NDA സര്‍ക്കാര്‍ നടത്തിയ നിര്‍ണ്ണായക പോരാട്ടമായ  നോട്ട് നിരോധനത്തിന്  ഇന്ന് 5 വയസ്  തികയുമ്പോള്‍  രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് നിരോധനം രാജ്യം കണ്ട വലിയ ദുരന്തമായിരുന്നു എന്നാണ് പ്രിയങ്ക (Priyanka Gandhi)  വിശേഷിപ്പിച്ചത്‌.  കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടി  വിജയമായിരുന്നു എങ്കില്‍  ഇതുവരെയും അഴിമതി അവസാനിക്കാത്തത് എന്തുകൊണ്ടാണ്?  കള്ളപ്പണം രാജ്യത്തേക്ക് ഇതുവരെ എന്തുകൊണ്ട്  തിരിച്ചെത്തിയില്ല?  പ്രിയങ്ക ചോദിച്ചു. 


നോട്ട് നിരോധനം  (Demonetisation) വിജയമായിരുന്നെങ്കിൽ, എന്തുകൊണ്ട് അഴിമതി അവസാനിച്ചില്ല? എന്തുകൊണ്ടാണ് കള്ളപ്പണം തിരികെ വരാത്തത്? എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥ പണരഹിതമായി മാറാത്തത്? എന്തുകൊണ്ടാണ് തീവ്രവാദത്തെ ബാധിക്കാത്തത്? എന്തുകൊണ്ടാണ് വിലക്കയറ്റം   അവസാനിക്കാത്തത്?  DemonetisationDisaster എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ്  പ്രിയങ്ക ഗാന്ധി  ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.



NDA ആര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ജനങ്ങളുടെ താൽപ്പര്യത്തിനല്ലെന്നും സമ്പദ്‌വ്യവസ്ഥയെ ഇത്  പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ് നിരന്തരം ആരോപിച്ചിരുന്നു.  


രാജ്യത്ത് വ്യാപകമായ കള്ളനോട്ട്  പിടിച്ചെടുക്കുക, കറൻസി കൈമാറിയുള്ള പണ വിനിമയത്തിന് അറുതി വരുത്തി ഡിജിറ്റല്‍  പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കുക  എന്ന  ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍  നോട്ട് നിരോധനം  (Demonetisation) നടപ്പാക്കിയത്. 


Also Read: Demonetisation: അഴിമതിയ്ക്കെതിരെ പോരാട്ടം, നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വയസ്


2016 നവംബര്‍ 8ന്  രാത്രി 8 മണിക്കാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  (PM Narendra Modi) നോട്ടുനിരോധനം പ്രഖ്യാപിച്ചത്.  പ്രയോഗത്തിലിരുന്ന 500, 1000 നോട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.  യാതൊരു  സൂചന പോലും നൽകാതെ പെട്ടെന്നുണ്ടായ  നോട്ട് നിരോധന പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുപോലെ ബാധിച്ചുവെന്നത് സത്യമാണ്.  


അടുത്തിടെ  പുറത്തുവന്ന കണക്കുകള്‍  രാജ്യത്ത് കറന്‍സി വിനിമയത്തില്‍  കുറവ് കാണിക്കുന്നില്ല എന്നാണ്.  


നോട്ടുനിരോധനത്തിനു തൊട്ടുമുൻപ്, അതായത്  2016 നവംബർ  ആദ്യവാരത്തിലെ  കണക്കുപ്രകാരം  17.97 ലക്ഷം കോടി നോട്ടുകളാണ് രാജ്യത്ത്  വിനിമയത്തിലുണ്ടായിരുന്നത്.  റിസർവ് ബാങ്ക് പുറത്തു വിട്ട, 2021 ഒക്ടോബര്‍ 8 വരെയുള്ള ദ്വൈവാര കണക്കനുസരിച്ച് ഉപഭോക്താക്കൾ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 57.48%   വര്‍ദ്ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തിയിരിക്കുകയാണ്. 
 
പൊതുജനവും വ്യാപാരികളിലെ ഭൂരിപക്ഷവും  ഇപ്പോഴും കറൻസി കൈമാറിയുള്ള പണവിനിമയത്തിനാണ് താൽപര്യം  കാട്ടുന്നത് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


എന്നാല്‍, രാജ്യത്തെ കള്ളപ്പണത്തിന്‍റെ  ഒഴുക്ക് വലിയ അളവിൽ കുറയ്‌ക്കാന്‍ നോട്ടു നിരോധനം കൊണ്ട് സാധിച്ചു എന്നത് പ്രധാന നേട്ടമായി വിലയിരുത്താം.  രാജ്യത്ത് സമ്പത്ത് വ്യവസ്ഥയെ ശുദ്ധീകരിക്കാനായതും, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസിന് കടിഞ്ഞാണിട്ടതും നോട്ട് നിരോധനത്തിന്‍റെ  നേട്ടങ്ങളായി  വിലയിരുത്തപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക