ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷൻ എസ്എൽ ധർമഗൗഡയെ (SL Dharmegowda) മരിച്ച നിലയിൽ കണ്ടെത്തി.  64 വയസായിരുന്നു.  ജെ ഡി എസ് നേതാവായ എസ് എൽ ധർമ്മഗൗഡയുടെ മൃതദേഹം  റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ചിക്കമംഗളൂരുവിലെ (Chikkamagaluru) റെയിൽവേ പാളത്തിൽ അർദ്ധ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോർട്ട്.  കഴിഞ്ഞ ദിവസം രാത്രി ധർമഗൗഡയെ (SL Dharmegowda)  കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിനൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.   


Also Read: Covid-19 നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി കേന്ദ്രസര്‍ക്കാര്‍


നിയമസഭാ സമ്മേളനത്തിൽ ധർമഗൗഡ (SL Dharmegowda) അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധം ഉയർത്തിയിരുന്നു.  മാത്രമല്ല നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബിജെപിയുമായി (BJP) ഗൗഡ അവിഹിതസഖ്യമുണ്ടാക്കി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍മ ഗൗഡയെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy