Mumbai: വിവാദമായ മംഗൾസൂത്ര പരസ്യം പിന്‍വലിച്ച് ഡിസൈനര്‍  സബ്യാസാചി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്ഷേപകരവും അശ്ലീലവുമായി ചിത്രീകരിച്ച   മംഗളസൂത്ര  പരസ്യം  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അന്ത്യശാസനം നൽകി 24  മണിക്കൂറുകൾക്ക് ശേഷമാണ് പരസ്യം പിൻവലിക്കാൻ സബ്യാബ്യസാചി തീരുമാനിച്ചത്. സമൂഹത്തിലെ ഒരു വിഭാഗത്തെ വ്രണപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്ന് പരസ്യ ക്യാമ്പയിന്‍  പിന്‍വലിച്ചുകൊണ്ട്  ഡിസൈനർ സബ്യാസാചി  (Sabyasachi)  പറഞ്ഞു.  


"നമ്മുടെ  പൈതൃകത്തെയും സംസ്‌കാരത്തെയും മുന്നിക്കണ്ട്  വനിതാ ശാക്തീകരണം  ലക്ഷ്യമിട്ടാണ് ഇത്തരമൊരു ക്യാമ്പയിന്‍   ലക്ഷ്യമിട്ടത്.  എന്നാല്‍, അത് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ  വ്രണപ്പെടുത്തിയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അതിനാൽ, ക്യാമ്പയിൻ പിൻവലിക്കാൻ തീരുമാനിച്ചു," സബ്യാസാചി  ഇൻസ്റ്റാഗ്രാമില്‍ പ്രതികരിച്ചു.  


മംഗല്യസൂത്രത്തിന്‍റെ  പരസ്യത്തിൽ കറുത്ത  ബ്രാ മാത്രം ധരിച്ച് മോഡൽ എത്തിയതാണ് വിമര്‍ശനത്തിന് വഴി തെളിച്ചത്.  ഒപ്പം ഷര്‍ട്ട് അണിയാതെയാണ്  പുരുഷ മോഡലും എത്തിയിരിയ്ക്കുന്നത്. 


ആദ്യത്തെ പരസ്യത്തില്‍ മോഡല്‍ ബ്രാ അണിഞ്ഞ് എത്തുമ്പോള്‍ രണ്ടാമത്തെ പരസ്യത്തിലും സ്ത്രീ മോഡൽ കറുത്ത നിറത്തിലുള്ള ഡീപ് നെക്ക് ഡ്രസ് ധരിച്ചും പുരുഷ മോഡൽ ടോപ്‌ലെസുമാണ്.   ഇതാണ്  വന്‍ വിമര്‍ശനത്തിന് വഴി തെളിച്ചത്.  


Also Read: Sabysachi Mangalsutra Controversy: മംഗല്യസൂത്രത്തിന്‍റെ പരസ്യത്തിൽ ബ്രാ മാത്രം ധരിച്ച് മോഡൽ..!! വിമര്‍ശനം ഏറ്റുവാങ്ങി ഡിസൈനര്‍ സബ്യാസാചി


മംഗല്യസൂത്രം വളരെ മനോഹരമാണ്, എന്നാൽ,  പരസ്യത്തിൽ വധുവിനെയും വരനെയും വളരെ ബോൾഡ് അവതാരത്തിലാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. ഇതാണ്  വലിയ  വിമര്‍ശനത്തിന്  ഇടയാക്കിയത്.  പരസ്യം പുറത്തുവന്നതോടെ "Porn Jewellery Hub" എന്നാണ് സബ്യാസാചിയെ സോഷ്യല്‍   മീഡിയ  വിമര്‍ശിച്ചത്...!!


ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ്  സബ്യാസാചി മുഖർജിയുടെ ശേഖരത്തില്‍ ഉള്ളത്. അദ്ദേഹം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്  സബ്യാസാചി മുഖർജിയുടെ ജനപ്രീതിക്ക് കാരണം.  അദ്ദേഹത്തിന്‍റെ  Unique Collections ആണ് അദ്ദേഹത്തെ  ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനര്‍ ആക്കി മാറ്റിയത്.   രാജ്യത്തെ പേരുകേട്ട ഡിസൈനറായ സബ്യാസാചിയുടെ  അതുല്യമായ ഡിസൈനുകളും ബോളിവുഡ് താരങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്‍റെ അടുപ്പവും  പ്രശസ്തമാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.