തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വാർത്ത വന്നിരിക്കുകയാണ്. ക്ഷേത്രത്തിൽ സമർപ്പിച്ച ലഡുവിൽ പുകയില കണ്ടെത്തിയതായാണ് പുതിയ വിവാദം. ലഡുവിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയതായാണ് ഒരു ഭക്തയുടെ ആരോപണം. ഖമ്മം സ്വദേശിയായ ദോന്തു പത്മാവതി എന്ന സ്ത്രീയാണ് ലഡ്ഡുവിൽ പുകയില കണ്ടതായി ആരോപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബർ 19 ന് ആണ് ഇവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കുടുംബക്കാർക്കും അയൽവാസികൾക്കുമൊക്കെ വേണ്ടി പ്രസാദം പങ്കിടാൻ കൊണ്ടുവന്നപ്പോഴാണ് ലഡ്ഡുവിൽ പുകയില കണ്ടതെന്ന് അവർ പറഞ്ഞു. പ്രസാദം പവിത്രമായിരിക്കണം, അതിൽ ഇത്തരം സംഭവങ്ങൾ കണ്ടെത്തുന്നത് ഹൃദയഭേദകമാണെന്ന് അവർ കൂട്ടിച്ചേർത്തു.


Also Read: Sexual Assault Case against Sidhique: സിദ്ദിഖിന് തിരിച്ചടി; ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി


 


ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ആന്ധ്രാപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് ഈ സംഭവം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ആരോപണം. കേന്ദ്രസർക്കാരിൻ്റെ അംഗീകാരമുള്ള ലാബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ചന്ദ്ര ബാബു നായിഡു ആരോപിച്ചത്. 


ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പിന്റെയും മീനെണ്ണയുടെയും അംശം കണ്ടെത്തിയത്. എന്നാൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഈ വാദങ്ങൾ പൂർണമായും നിഷേധിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.