കങ്കണയുടെ വിമാന യാത്ര: നിയമ ലംഘനം കണ്ടെത്തിയാല്‍ സസ്പെന്ഷന്, ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പ്
ബോളിവുഡ് താരം കങ്കണ റണൗതിന്‍റെ മുംബൈയിലേക്കുള്ള വിമാന യാത്ര വിവാദമായതിനു പിന്നാലെ ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ Directorate General of Civil Aviation (DGCA)...
ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗതിന്‍റെ മുംബൈയിലേക്കുള്ള വിമാന യാത്ര വിവാദമായതിനു പിന്നാലെ ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ Directorate General of Civil Aviation (DGCA)...
നിയമ ലംഘനം കണ്ടെത്തിയാല്‍ 2 മാസത്തേക്ക് വിലക്ക് നേരിടേണ്ടി വരുമെന്നാണ് ഡിജിസിഎ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കങ്കണ ഛണ്ഡിഗഢില്‍ നിന്ന് മുംബൈയിലെത്തിയ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചിരിക്കുന്ന തരത്തില്‍ വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടി.
അത്തരം എന്തെങ്കിലും ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമലംഘകര്‍ക്കെതിരെ എയര്‍ലൈന്‍ ശിക്ഷാനടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ആ പ്രത്യേക റൂട്ടിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂള്‍ 2 ആഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, ഫ്ലൈറ്റിലെ പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച കങ്കണ എത്തിയ 6E264 വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം വളരെ അടുത്ത് നില്‍ക്കുന്ന ചില വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഇത് സുരക്ഷയുടെയും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളുടെയും ലംഘനമാണെന്നും ഈ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കങ്കണയുടെ യാത്രക്കിടെ വിമാനത്തിലുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കാബിന്‍ ക്രൂ അംഗങ്ങളും ക്യാപ്റ്റനും നിരന്തരമായി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. എല്ലാവര്‍ക്കും സുരക്ഷിത യാത്ര ഒരുക്കുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫോട്ടോഗ്രാഫിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനൊപ്പം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാനും മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
Also read: വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി വിലക്കി വ്യോമയാന മന്ത്രാലയം...
മെയ് 25ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ചട്ടം അനുസരിച്ച് തിക്കും തിരക്കുമില്ലാതെ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിക്കണമെന്നാണ് ചട്ടം.