വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി വിലക്കി വ്യോമയാന മന്ത്രാലയം...

വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി  വ്യോമയാന മന്ത്രാലയം...

Last Updated : Sep 12, 2020, 07:07 PM IST
  • വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം...
  • വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി
വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി വിലക്കി  വ്യോമയാന മന്ത്രാലയം...

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി  വ്യോമയാന മന്ത്രാലയം...

വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന ഉത്തരവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ , Directorate General of Civil Aviation (DGCA) രംഗത്തെത്തി.  

യാത്രക്കിടയില്‍ ഒരു തരത്തിലുള്ള ഫോട്ടോഗ്രഫിയും അനുവദിക്കാനാകില്ല. ബോളിവുഡ് താരം കങ്കണ റണൗതിന്‍റെ   ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ വ്യോമയാന നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ്   മന്ത്രാലയത്തിന്‍റെ  കര്‍ശന മുന്നറിയിപ്പ്.

പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന്  ഡി ജി സി എ വ്യക്തമാക്കി. വിമാന കമ്പനികള്‍  നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമ ലംഘനത്തില്‍ വിമാന കമ്പനി  നടപടി സ്വീകരിച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡി ജി സി എ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Also read: "ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മുംബൈ വിടാം..." ശിവസേനയ്ക്ക് ചുട്ട മറുപടി നല്‍കി കങ്കണ റണൗത്

കങ്കണ റണൗതിന്‍റെ  യാത്രക്കിടെ മാധ്യമപ്രവര്‍ത്തകര്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ച്‌​ വിമാനത്തിനുള്ളില്‍ നടിയുടെ ഫോ​ട്ടോയും വീഡിയോയും എടുത്തത്​ വിവാദമായിരുന്നു. 

Trending News