New Delhi: അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്‌പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച്  ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്‌പൈസ് ജെറ്റിന്‍റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിസിഎ കൈക്കൊണ്ട നടപടിയുടെ ഭാഗമായി  50 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരിയ്ക്കുന്നത്. അംഗീകൃത വിമാനങ്ങളുടെ പരമാവധി 50% അടുത്ത  എട്ടാഴ്ചത്തേക്ക് പ്രവർത്തിപ്പിക്കാനാണ് ഡിജിസിഎ  നല്‍കിയ ഉത്തരവ്. 


Also Read:  National Herald Case: 3 ദിവസം, 12 മണിക്കൂര്‍, നൂറിലധികം ചോദ്യങ്ങള്‍..! ED സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത് ഇങ്ങനെ


കഴിഞ്ഞ മാസം 19 മുതൽ സ്‌പൈസ്‌ ജെറ്റ് വിമാനങ്ങളിൽ തുടര്‍ച്ചയായി സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 6 ന് ഡിജിസിഎ  സ്‌പൈസ്‌ ജെറ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


സ്‌പൈസ് ജെറ്റ് സമർപ്പിച്ച സൈറ്റ് പരിശോധന റിപ്പോര്‍ട്ട്, കാരണം കാണിക്കൽ നോട്ടീസുകളോടുള്ള പ്രതികരണം എന്നിവ കണക്കിലെടുത്ത്, സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനത്തിന്‍റെ നടത്തിപ്പിനായി സ്‌പൈസ് ജെറ്റിന് വേനൽക്കാലത്ത് അനുവദിച്ച വിമാനങ്ങളുടെ എണ്ണം അടുത്ത എട്ട് ആഴ്ചത്തേക്ക് 50 ശതമാനമായി പരിമിതപ്പെടുത്തി. 


ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജൂലൈ 9 മുതൽ ജൂലൈ 13 വരെ 48 സ്പൈസ് ജെറ്റ് വിമാനങ്ങൾ പരിശോധിച്ചിരുന്നു. കാര്യമായ സുരക്ഷാ വീഴ്ചയൊന്നും കണ്ടെത്തിയില്ല എന്ന്  സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.