Virafin : കോവിഡ് ചികിത്സക്ക് പുതിയ മരുന്നിന് അനുമതി നൽകി DGCI
കോവിഡ് ബാധിച്ചവരിൽ വൈറഫിൻ ചികിത്സ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് ആർടി പിസിർ ടെസ്റ്റ് നെഗറ്റീവാകുമെന്നാണ് മരുന്ന് നിർമ്മാതാക്കളുടെ അവകാശ വാദം. 91.15 ശതമാനം കോവിഡ് രോഗികളിൽ. വൈറാഫിൻ ഫലപ്രദമായി എന്നാണ് ഈ മരുന്നിന്റെ നിർമാതാക്കളായ സൈദസ് കാഡില്ല അറിയിക്കുന്നത്.
New Delhi : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം (COVID Second Wave) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സക്കായി പുതിയ മരുന്നിന് കേന്ദ്രം അനുമതി നൽകി. സൈദസ് കാഡില്ലയുടെ (Zydus Cadila) പെഗ്യലേറ്റഡ് ഇന്റെഫെറോൺ ആൽഫാ-2ബി (Pegylated Interferon alpha-2b) എന്ന വൈറാഫിനാണ് (Virafin) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (Drugs Controller General of India) അടിയന്തര അനുമതി നൽകിയത്.
കോവിഡ് ബാധിച്ചവരിൽ വൈറഫിൻ ചികിത്സ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് ആർടി പിസിർ ടെസ്റ്റ് നെഗറ്റീവാകുമെന്നാണ് മരുന്ന് നിർമ്മാതാക്കളുടെ അവകാശ വാദം. 91.15 ശതമാനം കോവിഡ് രോഗികളിൽ. വൈറാഫിൻ ഫലപ്രദമായി എന്നാണ് ഈ മരുന്നിന്റെ നിർമാതാക്കളായ സൈദസ് കാഡില്ല അറിയിക്കുന്നത്. മരുന്ന് ഉപയോഗിക്കുന്നതോടെ ക്രമാതീതമായി കോവിഡ് ബാധിച്ച രോഗികളിൽ നൽകി കൊണ്ടിരിക്കുന്ന ഓക്സിജൻ്റെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഒറ്റ് ഡോസ് വൈറാഫിൻ ഉപയോഗിച്ചാൽ കോവിഡ് ചികിത്സ എളുപ്പകരമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. വൈറാഫിൻ ഉപയോഗിക്കുന്ന കോവിഡ് ബാധിച്ചവർക്ക് അതിവേഗം രോഗം ഭേദമാകാൻ സഹായിക്കും. ആശുപത്രിയിലും മറ്റ് കേന്ദ്രങ്ങളിലും വിദഗ്ധ ഡോക്ടഡമാരുടെ നിർദേശത്തെ തുടർന്ന് മരുന്ന് അനുവദിക്കുള്ളൂ എന്ന് കമ്പനി അറിയിച്ചു.
നിലവിൽ കോവിഡ് ചികിത്സക്കായി നൽകുന്ന റംഡിസിവിർ എന്ന മരുന്നാണ്. റംഡിസിവിർ ഒരു ആന്റിവൈറൽ മരുന്നാണ്. ഇന്ത്യയിലും അമേരിക്കയിലും മാത്രമാണ് റംഡിസിവിറിന് അനുമതിയുള്ളത്. എന്നാൽ ലോകാരോഗ്യ സംഘടന പറയുന്നത് റംഡിസിവിർ ഒരിക്കലും കോവിഡിന് ഫലപ്രദമല്ലെ എന്നാണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3.34 ലക്ഷം പേർക്ക് കോവിഡ് കേസുകളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.62 കോടി പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2263 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...