RT PCR Test നിരക്ക് 200 രൂപ വർധിപ്പിച്ചു; സംസ്ഥാനത്തെ COVID Test കളുടെ നിരക്കുകൾ ഇങ്ങനെ

പുതിയ PCR പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  200 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 09:42 PM IST
  • പുതിയ PCR പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
  • 200 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
  • ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് RT PCR നിരക്ക് പുതുക്കിയത്.
  • ബാക്കി ടെസ്റ്റുകളുടെ നിരക്കുകൾ പഴയതുപോലെ തുടരും.
RT PCR Test നിരക്ക് 200 രൂപ വർധിപ്പിച്ചു; സംസ്ഥാനത്തെ COVID Test കളുടെ നിരക്കുകൾ ഇങ്ങനെ

Thiruvanathapuram: കേരളത്തിലെ Private Lab കളിലെ COVID RT PCR Test നിരക്ക് പുതുക്കി നിശ്ചിയിച്ചു. 200 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.  പുതിയ PCR പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ RT PCR ടെസ്റ്റിന് 1500 രൂപയായിരുന്നു. 

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് RT PCR നിരക്ക് പുതുക്കിയത്. ബാക്കി ടെസ്റ്റുകളുടെ നിരക്കുകൾ പഴയതുപോലെ തന്നെ തുടരും.  CBNAT Test 2500 രൂപ, True NAT Test 1500 രൂപ, RT Lamp 1150 രൂപ, Antigen Test 300 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നിരക്കുകള്‍.

ALSO READ: Kerala Covid Updates: സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്, Test Positivity 7.47 %

എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സ്വാബിഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജകളും ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ICMR, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികളും പരിശോധന നടത്താന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ALSO READ: Kerala, Maharashtra സംസ്ഥാനങ്ങളിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന് സാധ്യത? കൂടുതൽ പഠനം നടത്തുമെന്ന് AIIMS Director

അതേസമയം സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.47% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 19 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അമ്പതിലധികം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News