New Delhi: കഴിഞ്ഞ രണ്ടാഴ്ചയോളമായി ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തു താരങ്ങളെ സന്ദര്‍ശിക്കാന്‍ ബുധനാഴ്ച IOA അദ്ധ്യക്ഷ പിടി  ഉഷ എത്തിയിരുന്നു, എന്നാല്‍, ഉഷയുടെ സന്ദര്‍ശനത്തിനുശേഷം കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്...   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jantar Mantar: ജന്തർ മന്തറിൽ സംഘർഷം; പോലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി


ഉഷയുടെ സന്ദര്‍ശന വേളയില്‍ ചില വനിതകള്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും മറുപടി നല്‍കാതെ കുപിതയായി ഉഷ കടന്നുപോകുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രാത്രിയോടെ സമര വേദി കലുഷിതമായി... 


Also Read:  Wrestlers Protest Update: ആദ്യം വിമര്‍ശനം പിന്നെ സാന്ത്വനം, ഗുസ്തി താരങ്ങളുടെ സമരവേദിയില്‍ പിടി ഉഷ


ബുധനാഴ്ച രാത്രി 11 മണിയോടെ സമരത്തിലിരിയ്ക്കുന്ന ഗുസ്തിക്കാർക്കായി മടക്കിവെയ്ക്കുന്ന തരത്തിലുള്ള കിടക്കകൾ കൊണ്ടുവരുന്നതിനിടെ സംഘർഷമുണ്ടായതായാണ് റിപ്പോര്‍ട്ട്. 


രാത്രിയില്‍ ഗുസ്തി താരങ്ങള്‍ക്ക് കട്ടിലുകളുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍, ആറുമണിക്ക് ശേഷം ജന്തര്‍ മന്തറിലേക്ക് പുറത്തുനിന്നും ആളുകള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ് പോലീസ് ആം ആദ്മി പാര്‍ട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിട്ടില്ല. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.  പോലീസുകാരുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും ബോധരഹിതനായി വീണയാളെ ആശുപത്രിയിലെത്തിക്കേണ്ടിവന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 
 
ജന്തര്‍ മന്തറില്‍ ആദ്യമായാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്. ഡല്‍ഹി  പോലീസ് താരങ്ങളോട് കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവര്‍ തങ്ങളെ മര്‍ദിച്ച പോലീസുകാരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മദ്യപിച്ചെത്തിയ പോലീസുകാര്‍ വിനേഷ് ഫോഗട്ടിനെ അധിക്ഷേപിക്കുകയും മറ്റ് താരങ്ങളോട് തര്‍ക്കിക്കുകയും ചെയ്തുവെന്ന് ഗുസ്തി താരം രാംവീര്‍ പറഞ്ഞു.


എന്നാല്‍, സംഭവത്തില്‍ പ്രതികരിച്ചിരിയ്ക്കുകയാണ് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഞങ്ങള്‍ കുറ്റവാളികള്‍ അല്ല എന്നും ഇത്തരത്തില്‍ ഒരു സമീപനം, അനാദരവ് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല എന്നും  വിനേഷ് ഫോഗട്ട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ  വനിതാ ഗുസ്തിക്കാരോട് പോലും മോശമായി പെരുമാറിയെന്നും അവര്‍ പറഞ്ഞു.
 
കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും സ്വർണം രാജ്യത്തിന്‌ സമ്മാനിച്ച ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായ ഫോഗട്ട്, ഈ ദിവസം കാണാനാണോ രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടിയത് എന്നാണ് ചോദിക്കുന്നത്.  വനിതകളുടെ സമരവേദിയില്‍  വനിതാ പോലീസ് ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പുരുഷ ഉദ്യോഗസ്ഥർക്ക് എങ്ങനെ ഞങ്ങളെ തള്ളിനീക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. 


"നിങ്ങൾക്ക് ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ, പക്ഷേ ഞങ്ങൾ കുറ്റവാളികളല്ല. അത്തരം ഒരു സമീപനം ഞങ്ങൾ അർഹിക്കുന്നില്ല. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ എന്‍റെ സഹോദരനെ മർദിച്ചു",  ഫോഗട്ട് കൂട്ടിച്ചേർത്തു.


അതേസമയം, സംഭവത്തിന്‌ ശേഷം സമരം കൂടുതല്‍ ശക്തമാക്കാനാണ് താരങ്ങളുടെ  തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തില്‍ കര്‍ഷക നേതാക്കളും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കാരണം, മിക്ക ഗുസ്തി താരങ്ങളും കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരാണ്.  


കർഷകരുടേയും പൊതുജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ ഗുസ്തി താരങ്ങള്‍.  "എല്ലാവരോടും  ഡൽഹിയിലെത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇതാണ് സമയം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? ഇത് നമ്മുടെ പെൺമക്കളുടെ മാനത്തെക്കുറിച്ചുള്ള ചോദ്യമാണ്. ബ്രിജ് ഭൂഷനെപ്പോലുള്ളവർ കുറ്റവാളിയായിട്ടും സ്വതന്ത്രരായി വിഹരിക്കുന്നു, ഇതെല്ലാം സംഭവിക്കുന്നു", ബജ്‌രംഗ് പുനിയ പറഞ്ഞു.


ബുധനാഴ്ച രാത്രിയില്‍  നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് കോൺഗ്രസിന്‍റെ ദീപേന്ദർ ഹൂഡ, എഎപി എംഎൽഎ സോമനാഥ് ഭാരതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു


അനുവാദമില്ലാതെ മടക്കിവെക്കുന്ന കിടക്കകളുമായാണ് സോമനാഥ്  ഭാരതി സമരസ്ഥലത്ത് എത്തിയതാണ് വാക്കേറ്റത്തിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും നയിച്ചത് എന്നാണ് ഡല്‍ഹി പോലീസ് [പറയുന്നത്. ഇപ്പൊൾ പ്രതിഷേധ സ്ഥലത്തിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.