കോയമ്പത്തൂർ: കോയമ്പത്തൂർ ഡി.ഐ.ജി. സി വിജയകുമാർ സർവീസ് റിവോൾവറിൽ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാർ സ്ഥലത്തുണ്ടായിരുന്ന പേഴ്സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ തോക്ക് നൽകാൻ ആവശ്യപ്പെട്ടു. തോക്ക് നൽകിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്ക് പോയി. ഈ സമയത്ത് വിജയകുമാർ തോക്കിൽ നിന്നും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നു; ഏകത സിവിൽ കോഡ് വിഷയത്തിൽ കോൺ​ഗ്രസ് ഒളിച്ചോടുന്നുവെന്ന് മുഖ്യമന്ത്രി


സംഭവത്തെ തുടർന്ന് ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. 2009-ലെ ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിജയകുമാർ. എന്താണ് ആത്മഹത്യയുടെ കാരണം എന്നത് വ്യക്തമല്ല. കടുത്ത സമ്മർദ്ദം മൂലം ശരിയായി ഉറങ്ങിയിട്ട് ആഴ്ചകളായെന്ന് സഹപ്രവർത്തകരോട് വിജയകുമാർ പറഞ്ഞതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.