ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ തടവുശിക്ഷയ്‌ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം നൽകി ഖത്തർ കോടതി. ഖത്തറിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയിൽ കഴിഞ്ഞ മാസം ഇളവ് ലഭിക്കുകയും വധശികശ തടവുശിക്ഷയായി കുറയ്‌ക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീൽ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 8 ഇന്ത്യക്കാരുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു, അടുത്ത വാദം ഉടൻ


ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ച ഖത്തർ അപ്പീൽ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇവരിൽ ഏഴ് പേർ ഇന്ത്യയിൽ മടങ്ങിയെത്തിയെന്നും ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും വഴിയൊരുക്കിയ ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദാർഹമാണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  അവസാനം പുറത്തിറങ്ങിയ വിമുക്തഭടനെ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.


Also Read: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം!


ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും 2022 സെപ്റ്റംബറിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന് 2023 ഒക്‌ടോബർ 26-ന് ഖത്തർ കോടതി  വിചാരണയ്‌ക്ക് ശേഷം ഇവർക്ക് വധശിക്ഷയ്‌ക്ക് വിധിച്ചു. ഈ സംഘത്തിൽ ഇന്ത്യയിലെ മുൻ നാവിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 


Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതീയരുടെ മോചനം സാധ്യമായതെന്നത് ശ്രദ്ധയം. പൂർണേന്ദു തിവാരി, സുഗുണകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിംഗ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്‌ക്ക് വിധിച്ചതും ഇപ്പോൾ വിട്ടയച്ചതും. ഇന്ത്യൻ പൗരന്മാരുടെ മോചനം ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം തെളിയിക്കുന്നതാണ് ഈ വിധി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.