New Delhi: ദീപാവലി ആഘോഷിക്കാന്‍  രാജ്യം തയ്യാറെടുക്കുമ്പോള്‍  ഏറെ ആശങ്കാജനകമായ ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, ഇന്ത്യയിലെ ദീപാവലി  (Deepawali 2021) ആഘോഷങ്ങള്‍ മുതലാക്കാനുള്ള ശ്രമാണ്  ചൈന നടത്തുന്നത് എന്നാണ് ഈ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്.  ഈ സന്ദേശം ജാഗ്രത പാലിക്കാന്‍ നിദ്ദേശിക്കുന്നതോടൊപ്പം   ചൈനീസ് (China)  ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും  ചെയ്യുന്നുണ്ട്. 


ദീപാവലി ആഘോഷ വേളയില്‍  ആസ്തമയ്ക്കും നേത്രരോഗങ്ങൾക്കും കാരണമാകുന്ന പ്രത്യേക പടക്കങ്ങളും ലൈറ്റുകളും  ചൈന ഇന്ത്യയിലേക്ക്  അയക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വൈറൽ സന്ദേശം ഇതിനോടകം സോഷ്യല്‍  മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.   


Also Read: Guru Pushya Nakshatra: ധന്‍ തേരസ് കൂടാതെ, ദീപാവലിക്ക് മുമ്പ് ഷോപ്പിംഗിന് ഏറ്റവും ശുഭകരമായ ദിവസം ഗുരു പുഷ്യ നക്ഷത്രം, അറിയാം ഈ ദിവസത്തിന്‍റെ മാഹാത്മ്യം


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ വിശ്വജിത് മുഖർജിയുടെ പേരിലാണ് സന്ദേശം പ്രചരിക്കുനത്.  "രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം,  പാക്കിസ്ഥാന്  ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ കഴിയാത്തതിനാൽ, ചൈനയോട് ഇന്ത്യയോട് പ്രതികാരം ചെയ്യാൻ  പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനായി ചൈന പ്രത്യേക തരം പടക്കങ്ങള്‍ നിര്‍മ്മിച്ച്‌ ഇന്ത്യയിലേയ്ക്ക് അയയ്ക്കുകയാണ്.  കാർബൺ മോണോക്സൈഡ് വാതകം നിറച്ച പടക്കങ്ങളാണ് ചൈന നിര്‍മ്മിക്കുന്നത്. ഇത്  ഇന്ത്യയില്‍  ആസ്ത്മ പടര്‍ത്തും.  ഇതിനു പുറമേ നേത്രരോഗങ്ങൾക്ക് വഴിതെളിക്കുന്ന പ്രത്യേക അലങ്കാര വിളക്കുകളും   ചൈന ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നുണ്ട്. അതിനാല്‍,  ഈ ദീപാവലി കാലത്ത്  ദയവായി ശ്രദ്ധിക്കുക", 


Also Read: Theater Opening Kerala| സിനിമക്ക് പുതുജീവൻ, കേരളത്തിൽ തീയ്യേറ്ററുകൾ തുറക്കുന്നു


എന്നാല്‍,  ഈ  സന്ദേശത്തെ തള്ളിക്കളഞ്ഞ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ  (PIB) തിങ്കളാഴ്ച (ഒക്ടോബർ 18, 2021)  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ  സന്ദേശം വ്യാജമാണെന്ന്  അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ആഭ്യന്തര മന്ത്രാലയം അത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും സർക്കാരിന്‍റെ fact check handle-ൽ പറയുന്നു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.