G20 Summit Update: ലോക നേതാക്കള്‍ പങ്കെടുക്കുന്ന G20  ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിയ്ക്കുകയാണ്.  G20 ഉച്ചകോടി ഒരു ചരിത്ര സംഭവമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് രാജ്യം. തലസ്ഥാനത്തിന്‍റെ ഓരോ കോണിലും ഇതിന്‍റെ തയ്യാറെടുപ്പുകള്‍ ദൃശ്യമാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  G20 Summit: കോവിഡ് നെഗറ്റീവ്, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യാ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

ആഗോള രാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിയുടെ വിജയത്തിനായി അക്ഷീണം പരിശ്രമിയ്ക്കുകയാണ് അധികൃതര്‍.  G20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനായി ശുചിത്വം, സൗന്ദര്യം, സുരക്ഷ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള, ഭംഗിയുള്ള, സുരക്ഷിതമായ ഡല്‍ഹി, അതിനുള്ള ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ നടന്നു വരുന്നത്. ആഗോള നേതാക്കളുടെയും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങളുടെയും സുരക്ഷയ്ക്കായി വന്‍ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 


Also Read:  Parliament Special Session: സസ്പെന്‍സ് പുറത്ത്!! പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനം വിനായക ചതുർത്ഥി ദിനത്തിൽ  


G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. നിരവധി ഗതാഗത  ക്രമീകരണങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍, മെട്രോ, പൊതു ഗതാഗത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.


ഈ അവസരത്തില്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ പൊതു ഗതാഗത മാര്‍ഗ്ഗമായ ഡല്‍ഹി മെട്രോ  പ്രവര്‍ത്തിയ്ക്കുമോ അതോ അടച്ചിടുമോ എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങൾ. എന്നാല്‍ ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനം സംബന്ധിച്ച്  DMRCയുടെ പ്രസ്താവന പുറത്തു വന്നിരിയ്ക്കുകയാണ്. അതനുസരിച്ച് സെപ്റ്റംബര്‍ 8 നും 10 നും ഇടയിൽ എല്ലാ ലൈനുകളിലെയും എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും പുലർച്ചെ 4 മണിക്ക് ഡൽഹി മെട്രോ സർവീസ് ആരംഭിക്കുമെന്ന് ഡൽഹി മെട്രോ വ്യക്തമാക്കിയിട്ടുണ്ട്.


സുപ്രീം കോടതി സ്റ്റേഷൻ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളും സെപ്റ്റംബർ 8 മുതൽ 10 വരെ യാതൊരു മാറ്റവും കൂടാതെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങള്‍ക്കായി സെപ്റ്റംബർ 9, 10 തീയതികളിൽ സുപ്രീം കോടതി മെട്രോ സ്റ്റേഷൻ അടച്ചിരിക്കും. ഈ രണ്ട് ദിവസങ്ങളിൽ യാത്രക്കാർക്ക് സുപ്രീം കോടതി സ്റ്റേഷനിൽ പ്രവേശിക്കാനോ അതുവഴി പുറത്തിറങ്ങാനോ കഴിയില്ല. 


ഈ സ്റ്റേഷനുകളില്‍ പാർക്കിംഗ് സൗകര്യം ലഭിക്കില്ല 


ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നല്‍കിയ അപ്ഡേറ്റ് അനുസരിച്ച് സുപ്രീം കോടതി, പട്ടേൽ ചൗക്ക്, ആർകെ ആശ്രമം മാർഗ് മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ സെപ്റ്റംബർ 8 ന് പുലർച്ചെ 4 മുതൽ സെപ്റ്റംബർ 11 ഉച്ചവരെ അടച്ചിടും. G20 ഉച്ചകോടിയുടെ  സംഘാടകരായ ഉദ്യോഗസ്ഥര്‍, സുരക്ഷ, ക്രമസമാധാനം, ഗതാഗതം, മറ്റ് സഹായ ഏജൻസികൾ എന്നിവയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന ആളുകളുടെ  സഞ്ചാരം സുഗമമാക്കുന്നതിനാണ് രാവിലെ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് DMRC വ്യക്തമാക്കി. 
 
ഡൽഹി മെട്രോയുടെ എല്ലാ ലൈനുകളിലും ട്രെയിൻ സർവീസുകൾ അതാത്  ടെർമിനൽ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 8, 9, 10 തീയതികളിൽ പുലർച്ചെ 4 മണിക്ക് ആരംഭിക്കുമെന്ന് ഡിഎംആർസി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ 6 വരെ എല്ലാ ലൈനുകളിലും 30 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ ഓടുമെന്നും അതിനുശേഷം ട്രെയിനുകൾ സാധാരണ സമയത്തിനനുസരിച്ച് ഓടുമെന്നും ഡിഎംആർസിവ്യക്തമാക്കി. 


സെപ്റ്റംബര്‍ 9 മുതൽ 10 വരെ പ്രഗതി മൈതാനിയിൽ പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപത്തിലാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.