2016ലാണ് റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റിൽ ലയിപ്പിക്കാമെന്ന നിർണായക തീരുമാനത്തിലെത്തുന്നത്. അന്തരിച്ച കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിയായിരുന്നു റെയിൽവേ യൂണിയൻ ബജറ്റിൽ ലയിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ ബജറ്റ് 2017-18 സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ചത്. രാജ്യത്ത് ഓരോ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴും ഏറ്റവും കൂടുതൽ തുക നീക്കിവെയ്ക്കപ്പെടുന്ന മേഖലയാണ് ഇന്ത്യൻ റെയിൽവേ.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടായിരുന്നു റെയിൽവേയുടേത് വേറിട്ടുതന്നെ അവതരിപ്പിച്ചിരുന്നത്. 2017 മുതൽ ഇങ്ങോട്ടാണ് അതിൽ ഇത്തരത്തിൽ മാറ്റം വന്നത്. റെയിൽവേയുടെ ബജറ്റുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് ഇന്നീ ലേഖനത്തിൽ പറയുന്നത്. 


1924ൽ അക്വർത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് റെയിൽവേ ബ‍ഡ്ജറ്റും ജനറൽ ബഡ്ജറ്റും രണ്ടാക്കി മാറ്റുന്നത്. 1947-ൽ രാജ്യത്തിൻ്റെ ആദ്യ റെയിൽവേ മന്ത്രി ജോൺ മത്തായിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കന്നി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ധനകാര്യ മന്ത്രി എന്ന നിലയിലും മത്തായി രണ്ട് ബജറ്റുകൾ അവതരിപ്പിച്ചു.


ALSO READ: ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകി വാരാണാസി കോടതി


റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റിൽ ലയിപ്പിച്ചതിന്റെ കാരണം..


2016 നവംബറിൽ റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. നിതി ആയോഗ് അംഗമായ ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയുടെ ശുപാർശകളും ഡിബ്രോയ്, കിഷോർ ദേശായി എന്നിവരുടെ ‘ഡിസ്പെൻസിങ് വിത്ത് ദി റെയിൽവേ ബജറ്റ്’ എന്ന പ്രത്യേക പ്രബന്ധവും അടിസ്ഥാനമാക്കിയാണ് ലയനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.