Train Travel with Pets: ട്രെയിന്‍ യാത്രയില്‍ ഇനി വളര്‍ത്തു നായയേയും കൂട്ടാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങളുമാണ്.
Train Travel with Pets: യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങളുമാണ്.
ഇന്ത്യന്‍ റെയില്‍വേ ഇന്ന് പരിഷ്ക്കരണത്തിന്‍റെ പാതയിലാണ്. ദിവസവും റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. അടുത്തിടെ ബെര്‍ത്ത് സംബന്ധിച്ച നിയമങ്ങളും ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച മാറ്റങ്ങളും പുറത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്ത റെയില്‍വേ പുറത്തുവിട്ടത്.
Also Read: Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ യാത്രയ്ക്കായി സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ നമ്മെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അതിലൊന്നാണ് നമ്മള്‍ ഓമനിച്ചു വളര്‍ത്തുന്ന നായകളേയും പൂച്ചകളേയും മറ്റൊരാളെ ഏല്‍പ്പിച്ച് പോകണം എന്നുള്ളത്.
എന്നാല്‍ നിങ്ങളുടെ യാത്ര ട്രെയിനിലാണ് എങ്കില്‍ ഇക്കാര്യത്തില്‍ ഇനി വിഷമിക്കേണ്ട, അതായത് ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരിയ്ക്കുകയാണ്. അതായത്, നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമനകളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...
നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് ദൂരെയാത്ര പോകുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമാണ് ട്രെയിൻ യാത്ര. ഇത് സുരക്ഷിതവും എളുപ്പവും സാമ്പത്തികമായി നോക്കിയാല്‍ ചിലവ് കുറഞ്ഞതുമാണ്. മൃഗങ്ങളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് റെയില്‍വേ. അതായത്, റെയില്‍വേ നല്‍കുന്ന സൗകര്യം ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് ഓമന മൃഗങ്ങള്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കാം...
എന്നാല്‍, ട്രെയിന്‍ യാത്രയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ചില മുന്‍കരുതലുകള്‍ വേണം. കൂടാതെ, വളര്‍ത്തു മൃഗങ്ങളെ ഫസ്റ്റ് ക്ലാസ് എസിയിൽ മാത്രമേ അനുവദിക്കൂ എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം.
വളർത്തുമൃഗങ്ങളുമൊത്തുള്ള ട്രെയിൻ യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്..
1. IRCTC വെബ്സൈറ്റ് വെബ്സൈറ്റിൽ കൂപ്പെ അല്ലെങ്കിൽ ക്യാബിൻ ടിക്കറ്റ് (coupe or cabin Ticket) ബുക്ക് ചെയ്യുക. വളർത്തുമൃഗങ്ങളെ ഫസ്റ്റ് ക്ലാസ് എസിയിൽ മാത്രമേ അനുവദിക്കൂ
2. നിങ്ങൾ കയറുന്ന സ്റ്റേഷന്‍റെ ചീഫ് റിസർവേഷൻ ഓഫീസർക്ക് ഒരു അപേക്ഷ നല്‍കുക
3. പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് സീറ്റുകൾ/കൂപ്പേകൾ അലോക്കേറ്റ് ചെയ്യുന്നു. അതിനാല്‍, മൂന്ന് മണിക്കൂർ മുമ്പെങ്കിലും വളർത്തുമൃഗങ്ങളുടെ ഭാരം നൽകേണ്ടതുണ്ട്.
4. വാക്സിൻ റെക്കോർഡ് പരിശോധിക്കുന്നതിനായി നിങ്ങളുടെ വളർത്തുമൃഗത്തെ പാർസൽ ഓഫീസില്‍ എത്തിയ്ക്കുക. നിങ്ങളുടെ ആധാർ കോപ്പിയും ട്രെയിൻ ടിക്കറ്റ് കോപ്പിയും കരുതുക.
5. വളർത്തുമൃഗങ്ങളെ ലഗേജായാണ് കണക്കാക്കുന്നത്. യാത്രാ ദൂരവും വളർത്തുമൃഗത്തിന്‍റെ തൂക്കവും അടിസ്ഥാനമാക്കിയാണ് നിരക്ക്. ഇത് കിലോയ്ക്ക് 60 രൂപയാണ്.
6. യാത്രയ്‌ക്ക് 24-48 മണിക്കൂർ മുമ്പ് നിങ്ങളുടെ വളർത്തുമൃഗത്തിന്‍റെ വാക്‌സിനേഷനും ഫിറ്റ്‌നസ് റെക്കോർഡ് അപ്‌ഡേറ്റുകളും തയ്യാറാക്കുക.
7. ഭക്ഷണം, മരുന്നുകൾ, പാത്രങ്ങള്‍, ഡിസ്പോസിബിൾ ബാഗുകൾ, പുതപ്പ് തുടങ്ങി നിങ്ങളുടെ വളര്‍ത്തു മൃങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ കരുതുക
8. ദീർഘദൂര യാത്രകൾക്ക് മുന്‍പ് ചെറിയ ദൂരം ട്രെയിനില്‍ യാത്ര ചെയ്ത് നിങ്ങളുടെ ഓമനകളെ പരിശീലിപ്പിക്കുക.
9. നിങ്ങളുടെ വളർത്തുമൃഗങ്ങള്‍ക്ക് യാത്രയിലുടനീളം ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ കരുതുക.
10. നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി ട്രെയിന്‍ ഏത് സ്റ്റേഷനിലാണ് കൂടുതല്‍ സമയം നിര്‍ത്തുന്നത് എന്ന് മുന്‍കൂട്ടി മനസിലാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...