Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?

പല മേഖലകളിലും കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല,  കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.   

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 11:24 AM IST
  • യാത്രാ നിരക്കിൽ മുതിർന്ന പൗരന്മാർക്ക് ഒരു തരത്തിലുള്ള ഇളവും നൽകാൻ സാധിക്കില്ല എന്നാണ് മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കിയത്.
Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?

Indian Railway IRCTC Update: പല മേഖലകളിലും കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല,  കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.   

കൊറോണയുടെ പ്രഹരത്തിന് ശമനമായപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒട്ടു മിക്ക സേവനങ്ങളും പുനഃസ്ഥാപിച്ചു.  ട്രെയിനുകളില്‍ ഭക്ഷണം വിതരണം, പുതപ്പ്, ഷീറ്റ് വിതരണം തുടങ്ങി ഒട്ടുമിക്ക അത്യാവശ്യ സേവനങ്ങള്‍  റെയിൽവേ ആരംഭിച്ചു.  

Also Read:  Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി    

എന്നിരുന്നാലും ഒരു പ്രധാന കാര്യത്തിനായുള്ള കാത്തിരുപ്പ് നീളുകയാണ്. അതായത് റെയിൽവേയിൽ മുതിർന്ന  പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ സംബന്ധിച്ച കാത്തിരിപ്പാണ് നീളുന്നത്. എന്നാൽ, ഈ പ്രധാന കാര്യം സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവ.

Also Read:  Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന്  യാത്രക്കാര്‍ 

അതായത്, യാത്രാ നിരക്കിൽ മുതിർന്ന പൗരന്മാർക്ക് ഒരു തരത്തിലുള്ള ഇളവും നൽകാൻ സാധിക്കില്ല എന്നാണ് മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കിയത്. മുതിർന്ന പൗരന്മാർക്ക് യാത്രാ നിരക്കിൽ നൽകുന്ന ഇളവുകൾ വർദ്ധിപ്പിക്കുന്നത് ശരിയല്ല. കൊറോണ മഹാമാരി റെയിൽവേയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന്  റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള  നിരവധി വിഭാഗങ്ങൾക്ക് യാത്രാ നിരക്കിൽ  ഇളവ് നൽകുക ഇപ്പോൾ സാധിക്കുന്ന കാര്യമല്ല, മന്ത്രി പറഞ്ഞു.  

Also Read:  Waiting Ticket Rules: വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ ഇനി മുതല്‍ 500 രൂപ പിഴ..!!

എന്നിരുന്നാലും റെയിൽവേ നേരിടുന്ന ഈ ഇത്തരം സാമ്പത്തിക വെല്ലുവിളികൾക്കിടെയിലും നാല് വിഭാഗത്തിലുള്ള വികലാംഗർക്കും 11 വിഭാഗം രോഗികൾക്കും വിദ്യാർത്ഥികൾക്കും യാത്രാനിരക്കിൽ ഇളവ് നൽകുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ എം ആരിഫിന്‍റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം,  മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ യാത്രാ ചെലവിന്റെ 50 ശതമാനത്തിലധികം ഇന്ത്യൻ റെയിൽവേ ഇതിനകം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ രണ്ടു വർഷമായി  റെയിൽവേയുടെ വരുമാനം 2019-20 നെ അപേക്ഷിച്ച് വളരെ  കുറവാണ്. കൊറോണ മഹാമാരി റെയിൽവേയുടെ  സാമ്പത്തിക സ്ഥിതിയിലും കാര്യമായ സ്വാധീനം ചെലുത്തിയാണ് കടന്നുപോയത്. ഈ പ്രതിസന്ധി മറികടക്കുക  റെയിൽവേ സംബന്ധിച്ച്‌ അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. ഈ പ്രത്യേക പരിസ്ഥിതിയിൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി വിഭാഗങ്ങൾക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിക്കുന്നത് അഭികാമ്യമല്ല എന്ന് തന്നെ മന്ത്രി വ്യക്തമാക്കി. 

അതേസമയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ റെയിൽവേ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. അടുത്തിടെ പ്രീമിയം ട്രെയിനുകളുടെ കാറ്ററിംഗ് സേവന നിരക്കിൽ മാറ്റം വരുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച്‌ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ, ട്രെയിനുകളിൽ ഭക്ഷണത്തിന് വില കൂടും. അതായത് 50 രൂപ സർവീസ് ചാർജായി നൽകേണ്ടിവരും. അതേസമയം, നിങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്താലും ട്രെയിനിൽ തന്നെ ഓർഡർ ചെയ്താലും ചായയുടെയും കാപ്പിയുടെയും വില എല്ലാ യാത്രക്കാർക്കും തുല്യമായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News