ഇന്ന് മിക്കവാറും എല്ലാ  വീടുകളിലും   എൽപിജി ഗ്യാസ് സിലിണ്ടർ  (LPG Gas Cylinder) ആണ്  ഉപയോഗിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ LPG കണക്ഷൻ എടുത്തതിനുശേഷം ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല എന്നതാണ് വസ്തുത. അതിനാല്‍ പറ്റിക്കപ്പെടാനും പണ നഷ്ടമുണ്ടാകുവാനുമുള്ള സാധ്യത ഏറെയാണ്‌.  ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വഞ്ചിക്കപ്പെടുകയുമില്ല, ഒപ്പം  പണവും ലഭിക്കാം...


LPG ഗ്യാസ് സിലിണ്ടറിന്  (LPG Gas Cylinder)  ഏകദേശം 700 രൂപയാണ് ഇപ്പോഴത്തെ വില.  LPG ഗ്യാസിന് അടിക്കടി വില  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അല്പം പരിശ്രമിച്ചാല്‍ 20രൂപയോളം ഒരു സിലിണ്ടറിന് ലഭിക്കാം. എങ്ങനെയെന്നല്ലേ? 


നിങ്ങൾക്ക് ഏത് ഏജൻസിയില്‍നിന്നുമാണോ LPG ഗ്യാസ് കണക്ഷൻ ഉള്ളത്,  ആ ഏജൻസിയില്‍നിന്നും സിലിണ്ടര്‍ നിങ്ങള്‍ നേരിട്ട് കൈപ്പറ്റുകയാണെങ്കില്‍   ഡെലിവറി  ചാര്‍ജ്ജ്  (Delivery Charge) ലഭിക്കാം. ഇത്  ഏകദേശം 20 രൂപയാണ്.  വീട്ടിൽ ഡെലിവറി എടുക്കാതെ ഗോഡൗണിൽ നിന്ന് സിലിണ്ടർ കൈപ്പറ്റിയാല്‍  നിങ്ങൾക്ക് ഏജൻസിയിൽ നിന്ന് 19 രൂപ 50 പൈസ പിൻവലിക്കാം. 


അതായത്, നിങ്ങള്‍  LPG സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ   (Gas Cylinder booking) ഈ തുക ഡെലിവറി ചാർജായി ഈടാക്കുന്നു. എല്ലാ കമ്പനികളുടെയും സിലിണ്ടറുകൾക്കായി ഒരു നിശ്ചിത  തുക നിശ്ചയിച്ചിട്ടുണ്ട്. ആ തുകയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുക.  ഒരു ഏജൻസിയും ഈ തുക നൽകാൻ വിസമ്മതിക്കുകയില്ല.   ആരെങ്കിലും വിസമ്മതിച്ചാൽ നിങ്ങൾക്ക്  18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ  പരാതിപ്പെടാം.


ഡെലിവറി  ചാര്‍ജ്ജ് ഓരോ മാസവും വര്‍ദ്ധിക്കുന്നുണ്ട്. മുന്‍പ് ,  ഡെലിവറി ചാർജ് 15 രൂപയായിരുന്നു, ഇപ്പോൾ ഇത് 19 രൂപ 50 പൈസയായി വര്‍ദ്ധിച്ചിട്ടുണ്ട്. 


നിലവിൽ സബ്സിഡി ഉള്ള 12 സിലിണ്ടറുകൾ  ഒരു ഉപഭോക്താവിന് ലഭിക്കും.  ഈ ക്വാട്ട പൂർത്തിയാക്കിയ ശേഷം, നിങ്ങൾ മാർക്കറ്റ് നിരക്കിൽ സിലിണ്ടറുകൾ വാങ്ങാന്‍ സാധിക്കും. 


നിങ്ങളുടെ സിലിണ്ടർ റെഗുലേറ്ററിന്  (LPG Regulator) തകരാര്‍ സംഭവിച്ചാല്‍ അതിനും പണം മുടക്കാതെ പരിഹാരം കാണാം.   ഇത് സൗജന്യമായി മാറ്റി സ്ഥാപിക്കാം.  റെഗുലേറ്ററും ഒപ്പം ഏജൻസി സബ്സ്ക്രിപ്ഷൻ വൗച്ചറുമായി ഏജന്‍സിയെ സമീപിക്കുകയെ വേണ്ടൂ.   സബ്സ്ക്രിപ്ഷൻ വൗച്ചറും റെഗുലേറ്റർ നമ്പറും പൊരുത്തപ്പെട്ടാല്‍  റെഗുലേറ്റർ മാറ്റും. ഇതിനായി നിങ്ങൾ ഒരു ഫീസും നൽകേണ്ടതില്ല.


അതേസമയം, ഏതെങ്കിലും കാരണത്താൽ  നിങ്ങളുടെ ഗ്യാസ് റെഗുലേറ്ററിന് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, ഏജൻസി അത് മാറ്റും. എന്നാൽ ഇതിനായി,  ഏജൻസി നിങ്ങളിൽ നിന്ന് തുക ആവശ്യപ്പെടും. ഇത്  150 രൂപ വരെയാണ്.


Also read:  LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം cash back കൂടി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം...


നിങ്ങളുടെ റെഗുലേറ്റർ മോഷ്ടിക്കപ്പെട്ടാൽ, നിങ്ങൾക്ക് ഏജൻസിയിൽ നിന്ന് ഒരു പുതിയ റെഗുലേറ്റർ വേണമെങ്കിൽ, ഇതിനായി നിങ്ങൾ ആദ്യം പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. എഫ്‌ഐ‌ആർ റിപ്പോർട്ടിന്‍റെ ഒരു പകർപ്പ് സമർപ്പിച്ചതിനുശേഷം മാത്രമേ ഏജൻസി പുതിയ റെഗുലേറ്റര്‍ അനുവദിക്കുകയുള്ളൂ.


നിങ്ങൾക്ക് റെഗുലേറ്റർ നഷ്‌ടപ്പെടുകയാണെങ്കിൽ, 250 രൂപ നിക്ഷേപിച്ച് ഏജൻസിയിൽ നിന്ന് പുതിയ റെഗുലേറ്റര്‍ എടുക്കാം.


 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy