Rabies shot instead of Covid Vaccine: കോവിഡ് വാക്സിനുപകരം ആന്‍റി റാബിസ് മരുന്ന് നൽകി, ഡോക്ടറിനും നേഴ്സിനും സസ്പെന്ഷന്
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു മെഡിക്കൽ സെന്‍ററില്‍ കോവിഡ് വാക്‌സിനു പകരം ഒരാൾക്ക് ആന്‍റി റാബിസ് മരുന്ന് നൽകി...
Thane, Maharashtra: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു മെഡിക്കൽ സെന്‍ററില്‍ കോവിഡ് വാക്‌സിനു പകരം ഒരാൾക്ക് ആന്‍റി റാബിസ് മരുന്ന് നൽകി...
മരുന്ന് മാറി കുത്തിവച്ചതിനെത്തുടര്‍ന്ന് ഡോക്ടറിനേയും നേഴ്സിനേയും സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു മെഡിക്കൽ സെന്‍ററില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
പ്രദേശവാസിയായ രാജ് കുമാര്‍ യാദവ് തിങ്കളാഴ്ചയാണ് കൽവ പ്രദേശത്തെ മെഡിക്കൽ സെന്‍ററില്‍ കോവിഡ് വാക്‌സിന്‍ (Covid Vaccine) എടുക്കാനായാണ് എത്തിയത്. അബദ്ധവശാല്‍ അദ്ദേഹം തെറ്റായ ക്യൂവിലാണ് നിന്നത് എന്നാണ് റിപ്പോര്‍ട്ട്. കുത്തിവയ്പ്പിന് ശേഷമാണ് കോവിഡിന് പകരം ആന്‍റി റാബിസ് മരുന്നാണ് കുത്തിവച്ചത് എന്ന് ഇയാള്‍ അറിയുന്നത്.
ആന്‍റി റാബിസ് കുത്തിവയ്പ്പിന് ശേഷം ഇയാള്‍ പരിഭ്രാന്തനായി എങ്കിലും ഇതുവരെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍, പിന്നീട് ഇയാള്‍ അധികാരികള്‍ക്ക് പരാതി നല്‍കുകയും പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ, മെഡിക്കൽ സെന്‍ററിന്‍റെ ചുമതലയുള്ള ഒരു വനിതാ ഡോക്ടറെയും ഒരു നഴ്സിനെയും ഇവര്‍ക്ക് സംഭവിച്ച പിഴവിന്‍റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കൽവയിലെ ചേരി കോളനിയിലുള്ള ഈ മെഡിക്കൽ സെന്‍ററില്‍ പ്രദേശത്തെ ആളുകൾക്ക് വിവിധ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകി വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...