രാജ്യത്തെ റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഡോക്ടർമാരുടെ ഡ്യൂട്ടി സമയത്തെ മനുഷ്യത്വരഹിതമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. കൊൽക്കത്തയിൽ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോക്ടർമാർ പലപ്പോഴും 36 മുതൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. രാജ്യത്തുടനീളമുള്ള റസിഡൻ്റ് ഡോക്ടർമാരുടെ മനുഷ്യത്വരഹിതമായ ജോലി സമയത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും ചില ഡോക്ടർമാർ 36 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.


ALSO READ: ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി


പുതുതായി രൂപീകരിച്ച നാഷണൽ ടാസ്‌ക് ഫോഴ്‌സ് (എൻടിഎഫ്) മെഡിക്കൽ പ്രൊഫഷണലുകളുടെ ക്ഷേമം ഉറപ്പാക്കാനും ജോലി സമയം ക്രമീകരിക്കാനും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ ഡ്യൂട്ടി സമയം കാര്യക്ഷമമാക്കുന്നതിനും അവരുടെ സുരക്ഷയ്ക്കായി പ്രോട്ടോക്കോളുകൾ രൂപീകരിക്കുന്നതിനുമായി സുപ്രീം കോടതി അടുത്തിടെ 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് കേസ് പരി​ഗണിച്ചത്.


കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. കൊൽക്കത്ത പോലീസിൻ്റെ അന്വേഷണത്തിലെ കാലതാമസവും ക്രമക്കേടും വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.