കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കും. ഓഗസ്റ്റ് 20ന് ആണ് കേസ് പരിഗണിക്കുന്നത്.
ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഞ്ച് രോഗ വിഭാഗത്തിലെ പിജി ട്രെയിനി ഡോക്ടറായ 31കാരിയാണ് കൊല്ലപ്പെട്ടത്. സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതോടെ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നു.
പോലീസിന്റെ സിവിക് വോളണ്ടിയർ സഞ്ജയ് റോയ് എന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ട ബലാത്സംഗമാണ് നടന്നതെന്നുമാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും വിദ്യാർഥികളും ആരോപിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായതായും ഇവർ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.