Andhra Pradesh: ആന്ധ്ര പ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ് ആണുപോലും...  അതിനുള്ള കാരണം കേട്ടാല്‍ ആരും അമ്പരന്നുപോകും... 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴുതയുടെ   മാംസം (Donkey meat) ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന  പ്രചാരണത്തോടെയാണ് ഇറച്ചിയുടെ ഡിമാന്‍ഡ്  ഉയര്‍ന്നത്.  ആസ്‌തമ,  പുറം വേദന തുടങ്ങിയവയ്‌ക്ക് കഴുത മാംസം ഉത്തമമാണെന്ന പ്രചാരണം മുന്‍പേ തന്നെ നിലന്നിരുന്നു. അതിനു പുറമെയാണ്  കഴുത മാംസം കഴിച്ചാല്‍ ലൈംഗികശേഷി  (Sex Ability) വര്‍ദ്ധിക്കുമെന്ന പ്രചാരണം ആരംഭിച്ചത്. ഇതോടെ പാവം കഴുതകളുടെ ജീവന്‍ അപകട ത്തിലായിരിയ്ക്കുകയാണ്.


ഇത്തരം  വ്യാജപ്രചരണം ആരംഭിച്ചതോടെ കഴുതയെ വളര്‍ത്തി ഉപജീവനം നടത്തുന്നവരുടെ  ജീവിതം വഴിമുട്ടി.    കാരണം  കഴുത മോഷണം പോകുന്നതും ഇപ്പോള്‍ പതിവായിരിയ്ക്കുകയാണ്. കൂടാതെ, വ്യാജ പ്രചാരണത്തിന് പിന്നാലെ സംസ്ഥാനത്ത് കഴുതകളുടെ എണ്ണത്തില്‍  ഗണ്യമായ കുറവ് വന്നിരിയ്ക്കുന്നതായി അധികൃതര്‍  പറയുന്നു.


ആന്ധ്രാപ്രദേശില്‍  (Andhra Pradesh) വ്യാപകമായി കഴുതകളെ കശാപ്പ് ചെയ്‌ത് മാംസം വില്‍പനയ്‌ക്കെത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.  കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കഴുത ഇറച്ചി  വന്‍തോതില്‍ വിറ്റഴിക്കുന്നത്.  കഴുത മാംസ വിപണിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടതെ, അന്ധവിശ്വാസങ്ങളുടെ ബലത്തില്‍ കഴുത  മാംസത്തിന് വന്‍ വിലയുമാണ്‌ ഈടാക്കുന്നത്.   ഒരു കിലോ ഇറച്ചിയ്ക്ക് 600 രൂപയാണ് ഏറ്റവും കുറഞ്ഞ വില....!!


2001ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡപ്രകാരം ആന്ധ്രയില്‍ കഴുതയെ കശാപ്പ് ചെയ്യുന്നതും  മാംസം  വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് കഴുത ഇറച്ചി കിലോയ്‌ക്ക് 600 രൂപ മുതലാണ്  ഈടാക്കുന്നത്. 


കൂടാതെ, കഴുതയുടെ വിലയും വര്‍ദ്ധിച്ചു. കശാപ്പിനായി കൊണ്ടുവരുന്ന പ്രായപൂര്‍ത്തിയായ കഴുതയ്‌ക്ക് 20,000 മുതല്‍ 25,000 രൂപ വരെയാണ് വില....!! 


Also read: Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്


അന്ധവിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ ആന്ധ്രയില്‍ ഇറച്ചിക്കായി കഴുതയെ കശാപ്പ് ചെയ്യുന്നത് ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.  2012ലെ കണക്കനുസരിച്ച് 10,161 ആയിരുന്നു കഴുതകളുടെ എണ്ണം. എന്നാല്‍,   2019ൽ  അത് 4,678 ആയി കുറഞ്ഞു. 


അതേസമയം, കഴുതകളുടെ കശാപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി മൃഗസംരക്ഷണപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യു