Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്

അമിതവണ്ണമുള്ളവരില്‍   Covid-19 ഏറെ അപകടകാരിയാവുമെന്ന്   റിപ്പോര്‍ട്ട്...  

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 06:01 PM IST
  • അമിതവണ്ണമുള്ള (Obesity) ആളുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
  • അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ്-19 (Covid-19) പിടിപെട്ട് മരണമടഞ്ഞവരില്‍ ഏറെപ്പേരും അമിത ഭാരമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
  • ഈ രാജ്യങ്ങളില്‍, മരണപ്പെട്ട 2.5 മില്യണ്‍ ആളുകളില്‍ 2.2 മില്യണ്‍ ആളുകളും അമിത വണ്ണം ഉള്ളവരാണെന്ന് വേള്‍ഡ് ഒബിസിറ്റി ഫെഡെറേഷന്‍ (World Obesity Federation) പറയുന്നു.
Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്

അമിതവണ്ണമുള്ളവരില്‍   Covid-19 ഏറെ അപകടകാരിയാവുമെന്ന്   റിപ്പോര്‍ട്ട്...  

അമിതവണ്ണമുള്ള   (Obesity) ആളുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക്  കൂടുതലാണെന്നാണ്  പഠനങ്ങള്‍ പറയുന്നത്.

അമേരിക്ക, ബ്രിട്ടന്‍  തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ്-19 (Covid-19)  പിടിപെട്ട് മരണമടഞ്ഞവരില്‍ ഏറെപ്പേരും അമിത ഭാരമുള്ളവരാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങളില്‍, മരണപ്പെട്ട 2.5 മില്യണ്‍ ആളുകളില്‍ 2.2 മില്യണ്‍ ആളുകളും അമിത വണ്ണം ഉള്ളവരാണെന്ന് വേള്‍ഡ് ഒബിസിറ്റി ഫെഡെറേഷന്‍  (World Obesity Federation) പറയുന്നു.

അമേരിക്ക, ഇറ്റലി, ബ്രിട്ടന്‍  തുടങ്ങിയ  രാജ്യങ്ങളില്‍ 50% യുവതി - യുവാക്കളും അമിതവണ്ണം ഉള്ളവരാണ്.  അമിതവണ്ണക്കാരുടെ എണ്ണവും കൊറോണ വൈറസ് പിടിപെട്ട് മരണപ്പെടുന്നവരുടെ എണ്ണവും (Covid-19 death rate) തമ്മില്‍  നടത്തിയ താരതമ്യ പഠനം പല വസ്തുതകളും  വെളിപ്പെടുത്തുന്നു.  

25kg/m2 കൂടുതല്‍ ബോഡി മാസ് ഇന്‍ഡക്സ്  (Body Mass Index) ഉള്ള യുവതി - യുവാക്കള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ മരണ നിരക്ക് 10% കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്.  

അമിതവണ്ണമുള്ളവരില്‍ മരണനിരക്ക് കൂടുതല്‍ കാണുന്നതു കൊണ്ടു തന്നെ  Covid vaccination, Test  മുതലായവയ്ക്ക് അത്തരക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ പറയുന്നു.  

ബെല്‍ജിയത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിപ്പേരും അമിത വണ്ണം ഉള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍  ബെല്‍ജിയത്തിലാണ് മരണ നിരക്ക് ഏറ്റവും കൂടുതല്‍.  തൊട്ടു പിന്നാലെ സ്ലൊവേനിയയും ബ്രിട്ടനുമാണ്.  

അതേസമയം, 9.5 കോടി ജനങ്ങള്‍ ഉള്ള വിയറ്റ്നാമില്‍ അമിതവണ്ണക്കാര്‍ കുറവാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കോവിഡ് മരണനിരക്ക് ഇവിടെയാണ്. 

ആളുകളില്‍ അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ തന്നെ  മുന്‍കൈ എടുക്കണമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്നാണ്  വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍  - ഡബ്ല്യൂഎച്ച്‌ഒ (World Health Organisation - WHO) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറയുന്നത്‌.

Also read: Children Health: കുട്ടികളിലെ അമിത വണ്ണം,അറിയേണ്ടതെല്ലാം,ആഹാരത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം?
 
'പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക, അമിത വണ്ണത്തിന്‍റെ  പ്രധാന കാരണങ്ങള്‍ മനസ്സിലാക്കി അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന മികച്ച നടപടികള്‍ കൈക്കൊള്ളുക, ഈ മഹാമാരിയെ സധൈര്യം തരണം ചെയ്യുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: Immunity Power: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണ സാധനങ്ങൾ

അതേസമയം, Covid മരണ നിരക്കില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വ്യക്തികളുടെ  പ്രായം  തന്നെയാണ്, അതിന് ശേഷമാണ്  അമിതവണ്ണം ഒരു ഘടകമായി വരുന്നത്.  എന്നാല്‍,  പ്രായ പൂര്‍ത്തിയായവരുടെ അമിതവണ്ണത്തിന്‍റെ  അനുപാതവും കോവിഡ് -19 മരണനിരക്കും തമ്മില്‍ ഇത്രയധികം ബന്ധം ഉണ്ടെന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യു

 

 

Trending News