ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജിനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകരുടെ പ്രതിഷേധത്തെ തള്ളി താരം. കഴിഞ്ഞ ദിവസം ചെന്നൈയിൽ രജിനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യവുമായി താരത്തന്റെ ആരാധകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് താരം തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നയെന്ന് വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ നിർബന്ധിക്കരുത് ആരാധകരുടെ ഈ നീക്കം തനിക്ക് വേദയുണ്ടാക്കുന്നുയെന്നാണ് താരം തന്റെ പ്രസ്താവനയിൽ അറിയിച്ചത്.  സമരത്തിൽ പങ്കെടുക്കാത്തവർക്ക് നന്ദി അറിയിക്കുന്നു, എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് താൻ നേരത്തെ വിശദീകരിച്ചതാണെന്ന് രജിനി പ്രസ്താവനയിലൂടെ പറഞ്ഞു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്നും രാഷ്ട്രീയത്തിലേക്ക് വരാൻ തന്നെ നിർബന്ധിക്കരുത്  അത് തനിക്ക് വേദനയാണ് ഉണ്ടാക്കുന്നതെന്നും രജിനി ആരാധകരോടായി (Rajini Makkal Mandram) പറഞ്ഞു. 


ALSO READ: Rajinikanth രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുന്നുവെന്ന് താരം


രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് താരം എടുത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രജിനികാന്തിന്റെ (Rajinikanth) ആരാധകർ ചെന്നൈ വളുവാർ കോട്ടത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് താരം പ്രസ്താവന ഇറക്കിയത്. "വാ തലൈവാ വാ" എന്ന മുദ്രാവക്യവുമായി രജിനി ആരാധകർ രാവിലെ ഏഴ് മുതൽ തന്നെ പ്രതിഷേധിത്തിനായി കൂടിയിരുന്നു. 


ALSO READ: രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഡിസംബർ 29നായിരുന്ന 70കാരനായ രജിനികാന്ത് താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടെടുത്തത്. ഹൈദരാബാദിൽ (Hyderabad) താരത്തിന്റെ പുതിയ ചിത്രം അണാത്തൈയുടെ ഷൂട്ടിങിനിടെ രക്തസമ്മർദത്തിന് വ്യത്യാനം ഉണ്ടായതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് രജിനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് എടുത്തത്. നേരത്തെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തി താരം രാ അർജുനാമൂത്തിയെയും തമിലരുവി മനിയൻ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വ‍ർഷം ഡിസംബർ 31ന് ഔദ്യോ​ഗികമായി പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു രജിനി ആരാധകർ കരുതിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.