ന്യൂഡൽഹി:  500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍  ​മാറുന്നതിനായി​ ജനങ്ങൾ തിരക്ക്​ കൂട്ടണ്ടെന്ന്​ ആര്‍ബിഐ​. ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണം എത്തിച്ചിട്ടുണ്ടെന്നും ആർ.ബി.​ഐ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


500, 1000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്​ 50 ദിവസം സമയമുണ്ട്​. ഡിസംബർ 30 നകം സൗകര്യപ്രകദമായ സമയത്ത്​ നോട്ടുകൾ മാറ്റി വാങ്ങാം. പ്രവർത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന്​ നവംബർ 18 വരെ ദിവസം 2000 രൂപ വരെ പിൻവലിക്കാമെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു.