Ambedkar Death Anniversary 2023: ബാബാ സാഹിബിന്‍റെ ചരമവാർഷികത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍
Mahaparinirvan Diwas 2023: ദളിതരുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിനും രാജ്യത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പോരാടിയ വ്യക്തിയാണ് ഭരണഘടനാ ശില്‍പിയായ ഡോ. ഭീംറാവു അംബേദ്കർ.
Mahaparinirvan Diwas 2023: ബാബാ സാഹിബ് അംബേദ്കര്‍ രാജ്യം കണ്ട ഏറ്റവും വലിയ ദീർഘദർശിയായ സാമൂഹിക വിപ്ലവകാരിയാണ്. അവഗണനകളും മാറ്റിനിർത്തപ്പെടലുകളും ഒറ്റപ്പെടലുകളും നിറഞ്ഞ തന്‍റെ ജീവിതകൊണ്ട് സമൂഹത്തില്‍ പരിഷ്ക്കരണം നടപ്പാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
Also Read: Saturn Sun Conjunction: ശനി സൂര്യ സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം
ഇന്ന് ഡിസംബര്‍ 6 ന് രാജ്യം ബാബാ സാഹിബിന്‍റെ ചരമവാർഷികം മഹാ പരിനിര്‍വാണ്‍ (Mahaparinirvan Diwas 2023) ദിവസമായി ആചരിയ്ക്കുകയാണ്. ദളിതരുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിനും രാജ്യത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പോരാടിയ വ്യക്തിയാണ് ഭരണഘടനാ ശില്‍പിയായ ഡോ. ഭീംറാവു അംബേദ്കർ.
Also Read: Porn video played in Karnataka HC: ഹൈക്കോടതിയില്‍ വാദത്തിനിടെ സൂം മീറ്റിംഗ് പ്ലാറ്റ്‌ഫോമിൽ അശ്ലീല വീഡിയോ
1956 ഡിസംബർ 06-ന് അദ്ദേഹം അന്തരിച്ചു. അതിനാൽ, ഈ ദിവസം കേന്ദ്ര സര്‍ക്കാര്‍ മഹാപരിനിര്‍വാണ്‍ ദിവസമായി ആചരിക്കുന്നു.
ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് രാജ്യം ആദരവ് അർപ്പിക്കുന്നു. സമൂഹത്തിൽ നിന്ന് ജാതി നിയന്ത്രണങ്ങളും സാമൂഹിക അനീതിയും ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുകയും അതിലേക്ക് തന്നാലാവുന്ന സംഭാവന നൽകുകയും അദ്ദേഹത്തിന്‍റെ പ്രയത്നങ്ങള്‍ ഒരു പക്ഷെ നമുക്ക് അറിയാമായിരിയ്ക്കും. അദ്ദേഹത്തിന്‍റെ ചരമവാർഷികത്തിൽ, ബാബാ സാഹിബിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍കൂടി അറിയാം....
ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ എല്ലാവിധ ചൂഷണങ്ങളും ഏറ്റുവാങ്ങിയ ബാല്യ കൗമാരങ്ങൾ ആയിരുന്നു ഭീംറാവു അംബേദ്കർ എന്ന ഡോക്ടർ ബി. ആർ. അംബേദ്കറിന്‍റേത്. ലോകം ഇന്ന് അദ്ദേഹത്തിന് നിരവധി വിശേഷണങ്ങള്‍ നല്‍കി വാഴ്ത്തിപ്പാടുന്നു, എന്നാല്‍, അദ്ദേഹത്തിന്‍റെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരു ദളിതനായി ജനിച്ചു എന്നതുകൊണ്ട് മാത്രം ജീവിതത്തിൽ എണ്ണമറ്റ അവഗണനകളും മാറ്റിനിർത്തപ്പെടലുകളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടിവന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.
1891 ഏപ്രിൽ 14-ന് മധ്യപ്രദേശിലെ മോവിലില്‍ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും 14 -ാമത്തെ മകനായി ആണ് അംബേദ്കറുടെ ജനനം. ആറാം വയസില്‍ അമ്മ ഭീമാബായി മരിച്ചതോടെയാണ് ഒറ്റപ്പെടലിന്‍റെ വേദന അദ്ദേഹം അനുഭവിച്ചു തുടങ്ങുന്നത്. പക്ഷേ, ജനിച്ച സഹോദരങ്ങളിൽ 4 സഹോദരങ്ങൾ മാത്രമാണ് മരണപ്പെടാതെ രക്ഷപ്പെട്ടത്.
അമ്മയുടെ മരണശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. അച്ഛന്‍റെ രണ്ടാം വിവാഹത്തിന് ശേഷം അവർ കുടുംബമായി മഹാരാഷ്ട്രയിലേയ്ക്ക് താമസം മാറി.
അംബേദ്കർ കുട്ടിക്കാലം മുതൽ ജാതി വിവേചനം കാണുകയും അനുഭവിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക സ്കൂളിൽ പഠനം ആരംഭിച്ച അദ്ദേഹത്തെ തൊട്ടുകൂടാത്ത ജാതി എന്ന് വിളിച്ച് ക്ലാസിന്‍റെ ഒരു മൂലയിൽ ഇരുത്തി. അദ്ധ്യാപകര്‍ നോട്ട് ബുക്കില്‍ തൊടുകപോലും ചെയ്യാത്ത കാലം. ഈ ഒരു സാഹചര്യത്തില്‍ അംബേദ്കർ കുട്ടിക്കാലം മുതലേ ഉയർന്നവരും താഴ്ന്നവരും തൊട്ടുകൂടാത്തവരും തമ്മിലുള്ള വിവേചനം കണ്ടറിഞ്ഞു.
സ്കൂളിലെ മറ്റ് കുട്ടികളുമായി സംസാരിക്കുവാനോ എന്തിന് അവരുടെ അടുത്തിരിക്കുവാനോ പോലും അവകാശം ഉണ്ടായിരുന്നില്ല. സ്കൂളിൽ മറ്റു കുട്ടികൾ ഉപയോഗിക്കുന്ന ഒരു വസ്തുവിലും സ്പർശിക്കുവാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. പൊതു ടാപ്പിൽ നിന്ന് വെള്ളം കുടിക്കുവാനോ ശൗചാലയങ്ങൾ ഉപയോഗിക്കുവാനോ ഉള്ള അനുവാദം നിഷേധിക്കപ്പെട്ടു. വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരു ഒരു ചാണച്ചാക്ക് ക്ലാസ് മുറിയുടെ മൂലയിൽ ഇട്ട് അതിലിരുന്നായിരുന്നു അംബേദ്കറുടെ പഠനം.
എന്നാൽ ഇതൊന്നും വകവയ്ക്കാതെ അദ്ദേഹം പഠനം തുടർന്നു. എല്ലാ അവഗണനകളെയും അതിജീവിച്ച് പതിനേഴാം വയസ്സിൽ അദ്ദേഹം മെട്രിക്കുലേഷൻ പൂർത്തിയാക്കി,
ഇതിനിടെ അംബേദ്കറിന്‍റെ അച്ഛൻ മരിച്ചു. അച്ഛന്‍റെ മരണത്തോടെ ഏറെ തളർന്നുപോയ അദ്ദേഹം സൈനത്തിലെ ചെറിയ ജോലി രാജിവച്ചു. ഇനിയെന്ത് എന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഭാഗ്യമെന്നോണം പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡ രാജാവ് തീരുമാനമെടുക്കുന്നത്. അക്കൂട്ടത്തിൽ അംബേദ്കറും ഉൾപ്പെട്ടു. അങ്ങിനെ ഉപരിപഠനത്തിനായി അദ്ദേഹം അമേരിക്കയിള്‍ എത്തി. പിന്നീട് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയ ശാസ്ത്രവും പഠിക്കാൻ ലണ്ടനിൽ പോയി ബാരിസ്റ്ററായി.
സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ അദ്ദേഹം പിന്നീടുള്ള ജീവിതം ഇന്നത്തെ ഇന്ത്യയുടെ രൂപീകരണത്തിന്‍റെ നാൾവഴികളിൽ ഏറെ നിർണായകമായി മാറുകയായിരുന്നു....
ബുദ്ധമതത്തിന് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. ബുദ്ധമതത്തെക്കുറിച്ച് "The Buddha and his Dhamma" എന്ന പുസ്തകം അംബേദ്കർ എഴുതി. അദ്ദേഹത്തിന്‍റെ മരണശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകമെഴുതിയ ശേഷം 1956 ഒക്ടോബർ 14 -ന് മരിക്കുന്നതിന് മാസങ്ങൾ മുൻപ് അംബേദ്ക്കറും അദ്ദേഹത്തിന്‍റെ അനുയായികളും ബുദ്ധമതം സ്വീകരിച്ചു. അതേ വർഷം തന്നെ ഡിസംബർ 6ന് ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘ ദർശിയായ ആ സാമൂഹിക വിപ്ലവകാരി വിട പറഞ്ഞു....
ഇന്ത്യാ എന്ന മഹത്തായ രാജ്യത്തെ പൗരന്മാർ എല്ലാവരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും രാഷ്ട്രത്തിന്‍റെ പരമോന്നത നിയമമായ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത അംബേദ്‌കര്‍ എന്ന മഹദ് വ്യക്തിയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറവും രാജ്യം ഇന്നും ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിൽ വലിയ പങ്ക് ആണുള്ളത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.