ന്യൂഡൽഹി:  കൊറോണ വാക്സിൻ ആദ്യം സ്വയം പരീക്ഷിക്കുമെന്ന് കേന്ദ്ര  ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ...


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളുമായി  നടത്തിയ ഓണ്‍ലൈന്‍ സംവാദിലാണ് ആരോഗ്യമന്ത്രി ധീരമായ നിലപാട് വ്യക്തമാക്കിയത്.  
വാക്സിൻ ആദ്യം സ്വയം പരീക്ഷിക്കുമെന്നും ജനങ്ങളുടെ വിശ്വാസം നേടാനാണ്  കൊറോണ വാക്സിൻ ആദ്യം സ്വയം പരീക്ഷിക്കുന്നത് എന്നും  അദ്ദേഹം വ്യക്തമാക്കി. 


മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. ഹർഷ വർദ്ധൻ വ്യക്തമാക്കി. കൊറോണ വാക്സിൻ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ദേശീയ എക്സ്പേർട്ട് ഗ്രൂപ്പും നീതി ആയോഗും ഉൾപ്പെടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഡോ. ഹർഷ വർദ്ധൻ വ്യക്തമാക്കി. കൊറോണ രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


2021 ആദ്യപാദത്തിൽ തന്നെ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവർത്തകർക്കും മറ്റ് രോഗങ്ങൾ അലട്ടുന്ന മുതിർന്ന പൗരൻമാർക്കും വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകും. വാക്സിൻ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവർക്കാകില്ല മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. വാക്സിന്റെ വിലയും ഉൽപാദന കാലയളവും സുരക്ഷയും ആഴത്തിൽ ചർച്ച ചെയ്തതായും ഡോ. ഹർഷ വർദ്ധൻ വ്യക്തമാക്കി.


ഇന്ത്യയിൽ മികച്ച നിലവാരത്തിലുള്ള പി.പി.ഇ കിറ്റുകൾ നിർമ്മിക്കാൻ ആരുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് 110 ഓളം പ്രാദേശിക നിർമ്മാതാക്കൾ ഉന്നത നിലവാരത്തിലുള്ള പി.പി.ഇ കിറ്റുകൾ നിർമ്മിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ആവശ്യത്തിന് മാത്രമല്ല, പി പി ഇ കിറ്റുകളുടെ കയറ്റുമതിക്ക് പോലും രാജ്യം ഇന്ന് സജ്ജമാണെന്ന്  ഡോ. ഹർഷ വർദ്ധൻ പറഞ്ഞു. മരുന്നുകളുടെ കരിഞ്ചന്ത വിൽപനയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനോട് നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.