Ratan Tata: `അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും ഇന്ത്യൻ വ്യവസായത്തെ ഏറെ സ്വാധീനിച്ചു`; രത്തൻ ടാറ്റയെ അനുസ്മരിച്ച് ഡോ. സുഭാഷ് ചന്ദ്ര
വ്യവസായ രംഗത്തെ അതികായകൻ രത്തൻ ടാറ്റയ്ക്ക് അനുശോചനമറിയിച്ച് എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര.
ടാറ്റയുടെ മുൻ അമരക്കാരനും വ്യവസായ രംഗത്തെ അതികായകനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനമറിയിച്ച് എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര. രത്തൻ ടാറ്റയുടെ വിയോഗ വാർത്ത തന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും ഇന്ത്യൻ വ്യവസായത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കോർപ്പറേറ്റ് വിഷയങ്ങളിൽ അദ്ദേഹവുമായി പതിവായി ഇടപഴകിയിരുന്നതായും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബന്ധതയും പ്രവർത്തനങ്ങളും എല്ലാക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും സുഭാഷ് ചന്ദ്ര കുറിച്ചു.
Read Also: വ്യവസായ രംഗത്തെ അതികായകൻ; പക്ഷേ അവിടെ മാത്രം 'പിഴച്ചു'
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഭേദമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം മുംബൈയിലെ വർളിയിലുള്ള പാഴ്സി സെമിത്തേരിയിൽ വൈകുന്നേരം 4 മണിയോടെ സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.