വ്യവസായ രംഗത്തെ അതികായകൻ വിട പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും ധാർമികതയും ഇന്നും പലർക്ക് വിസ്മയമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളെ ചവിട്ട്പടിയാക്കി മുന്നേറിയ ടാറ്റയ്ക്ക് പക്ഷേ ഒന്നിൽ മാത്രം ചുവട്പിഴച്ചു. അത് സിനിമാ നിർമാണത്തിലാണ്.
ഒരു തവണ മാത്രമാണ് അദ്ദേഹം സിനിമാ നിർമ്മിച്ചത്. വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരാജയത്തിന്റെ രുചി അറിയാനായിരുന്നു വിധി. ഭാരതത്തിന്റെ അമൂല്യ രത്നം ഓർമയാകുമ്പോൾ അദ്ദേഹം നിർമ്മിച്ച ആ ചിത്രം വീണ്ടും പ്രേക്ഷകരുടെ ഓർമകളിൽ നിറയുകയാണ്.
2004ൽ പുറത്തിറങ്ങിയ 'ഏത്ബാർ' എന്ന ബോളിവുഡ് സിനിമയാണ് ടാറ്റയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ ഏക സിനിമ. അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം, ബിപാഷ ബസു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഏത്ബാർ. വിക്രം ഭാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു രത്തൻ ടാറ്റ.
1996ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലർ ഫിയറിന്റെ റീമേക്കായിരുന്നു ഏത്ബാർ. 9.5 കോടി രൂപയ്ക്ക് നിർമ്മിച്ച ചിത്രത്തിന്റെ മുടക്ക് മുതൽ പോലും തിയറ്ററുകളിൽ നിന്ന് നേടിയില്ല.
സൈക്കോപാത്ത് ആയ കാമുകനിൽ നിന്ന് സ്വന്തം മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. അമേരിക്കൻ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രത്തിൽ ബോളിവുഡിന്റെ പതിവ് മാസ് മസാല ഫോർമുലകൾ ചേർത്തെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.