മുംബൈ: ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്ക് പ്രചോദനമായെന്ന ആരോപണങ്ങള്‍ക്കിടെ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഇന്ന് മുംബൈയില്‍ തിരിച്ചെത്തും. സൗദി അറേബ്യയിലായിരുന്ന സാക്കിര്‍ നായിക്ക്, ധാക്ക ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, അന്വേഷണങ്ങളുടെ ഭാഗമായി എന്‍.ഐ.എ സംഘം സാക്കിര്‍ നായിക്കുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മുസ്ലീംങ്ങളോടും ഭീകരവാദികളാകാന്‍ ആഹ്വാനം ചെയ്ത സാക്കിര്‍ നായിക്കിന്‍റെ  പ്രസംഗത്തെക്കുറിച്ച് ധാക്ക ആക്രമണത്തില്‍ പങ്കാളിയായ രോഹന്‍ ഇംതിയാസ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് അന്വേഷണം തുടങ്ങാന്‍ കാരണം. സാക്കിര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ പ്രകോപനപരമാണെന്നും പീസ് ടി.വിയുടെ ഉള്ളടക്കം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതാണെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാക്കിര്‍ നായിക്കില്‍ നിന്നും എന്‍.ഐ.എ സംഘം നേരിട്ട് വിവരങ്ങള്‍ തേടും.


നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള പീസ് ടി.വിയ്ക്കും മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ലഭിക്കുന്ന വിദേശഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം തേടും. കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന പാലക്കാട് സ്വദേശികളും മുംബൈയില്‍ നിന്നു സിറിയയിലേക്ക കടന്നുവെന്ന് കരുതുന്ന അയസ് സുല്‍ത്താനും മുംബൈയിലെ ഇസ്ലാമിക് ഫൗണ്ടേഷനില്‍ പഠിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍, ഫൗണ്ടേഷന്റെ മുന്‍കാലപ്രവര്‍ത്തനങ്ങള്‍ മുംബൈ പൊലീസ് പരിശോധിച്ചുവരികയാണ്. ഒന്‍പത് സംഘങ്ങളായി തിരിഞ്ഞാണ് ദേശീയ അന്വേഷണസംഘം, ഇന്റലിജന്‍സ് ബ്യൂറോ ഒപ്പം മുംബൈപൊലീസും സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍, പീസ് ടി.വിയുടെ ഉള്ളടക്കം എന്നിവ പരിശോധിക്കുന്നത്.


അതേ സമയം മാധ്യമങ്ങളുടെ പ്രചാരണങ്ങൾക്കെതിരെ പൊതു സമൂഹത്തി​െൻറ പിന്തുണ തേടി  സാക്കിർ നായിക്​ രംഗത്തെത്തി  പുതുതായി ആരംഭിച്ച ട്വിറ്റർ പേജിലൂടെയാണ് ​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​​.​'ഞാൻ സാക്കിർ നായിക്​. മാധ്യമങ്ങളുടെ വിചാരണക്കെതിരെ ത​ന്നെ പിന്തുണക്കാൻ എല്ലാ സഹോദരൻമാരോടും സഹോദരിമാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവട്ടെ .' ഇങ്ങനെയാണ്​ ട്വീറ്റ്​. സപ്പോർട്ട്​ സാക്കിർ നായിക്​ എന്ന ഹാഷ്​ ടാഗിൽ തന്നെ പിന്തുണക്കാൻ ഔദ്യോഗിക  ഫേസ്​ബുക് പേജിലും സാക്കിർ നായിക്​ അഭ്യർഥിക്കുന്നു.ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന്​ അടർത്തിയെടുത്തതാണെന്നും സാക്കിർ വ്യക്​തമാക്കി.