ഹൈദരാബാദ്: കൊവിഡ് ചികിത്സയ്ക്കായി ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർ​ഗനൈസേഷൻ (DRDO) വികസിപ്പിച്ച മരുന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനായി കമ്പനികളെ ക്ഷണിച്ചു. ഡിആർഡിഒയുടെ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസും സ്വകാര്യ സ്ഥാപനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേർന്നാണ് 2-ഡിജി എന്ന കൊവിഡ് മരുന്ന് (Covid Medicine) വികസിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരുന്ന് നിർമാണത്തിന് താൽപര്യമുള്ള കമ്പനികൾ ജൂൺ 17ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം നൽകിയ മരുന്ന് കൊവിഡ് രോ​ഗികളെ വേ​ഗത്തിൽ രോ​ഗമുക്തരാകുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഡ്ര​ഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ 2-ഡിജിക്ക് അടിയന്തര ഉപയോ​ഗ അനുമതി നൽകിയിരുന്നു.


ALSO READ: India Covid Updates: കൊവിഡിൽ ആശ്വാസ കണക്കുകൾ; തുടർച്ചയായ രണ്ടാം ദിനവും രോ​ഗികൾ ഒരുലക്ഷത്തിൽ താഴെ, മരണം 2,219


അതേസമയം, 44 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയതായി കേന്ദ്ര സർക്കാർ (Central Government) അറിയിച്ചു. ഈ വാക്‌സിൻ ഡോസുകൾ 2021 ഓഗസ്റ്റിനും ഡിസംബറിനും ഇടയിലുള്ള മാസങ്ങളിൽ ഇന്ത്യയിൽ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.


ഇന്ത്യയിൽ കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ 44 കോടി വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയത്. വാക്‌സിൻ (Vaccine) ക്ഷാമത്തെ തുടർന്ന് രാജ്യത്തെ വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. 25 കോടി കൊവിഷീൽഡ്‌ വാക്‌സിനും 19 കോടി കൊവാക്സിനും ആണ് ഓർഡർ നൽകിയിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.