New Delhi: താന്‍ ദിവസവും  ഗോമൂത്രം കുടിച്ചിരുന്നു, ഗോമൂത്രമാണ്  (Cow Urine) കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷനേടാന്‍ തന്നെ സഹായിച്ചത് എന്ന   വെളിപ്പെടുത്തലുമായി  BJP MP പ്ര​ഗ്യാ സിംഗ്  ഠാക്കൂര്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവായി ഗോമൂത്രം കുടിയ്ക്കുന്നതിലൂടെ  ശ്വാസകോശ അണുബാധയില്‍ നിന്നും കൊറോണ വൈറസില്‍നിന്നും രക്ഷനേടാമെന്നും   മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള  BJP MP പ്ര​ഗ്യാ സിംഗ്  ഠാക്കൂര്‍  (Pragya Singh Thakur) പറഞ്ഞു.


"ഗോമൂത്രം കുടിയ്ക്കൂ, ഗോമൂത്രം നിങ്ങളെ കോവിഡ് ബാധയില്‍ നിന്നും സംരക്ഷിക്കും, ​ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണം", അവര്‍ പറഞ്ഞു. ഭോപ്പാലില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ ആണ്  പ്ര​ഗ്യാ സിംഗ്  ഈ രഹസ്യം വെളിപ്പെടുത്തിയത്.


"എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന  വാ​ഗ്ദാനവുമായി  ചിലര്‍ രം​ഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അവര്‍ക്ക് മാപ്പില്ല. എന്നാല്‍ ശിക്ഷ നല്‍കുന്നതെല്ലാം ദൈവമാണ്. എന്‍റെ വീട്ടിലിരുന്ന് ഞാന്‍ ജനങ്ങളെ സഹായിക്കുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.  


തന്‍റെ ലോകസഭ മണ്ഡലമായ  ഭോപ്പാലില്‍  ഒരു കോടി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുമെന്നും  അവർ പ്രതിജ്ഞ ചെയ്തു. 


Also Read: കൊവിഡ് വിദ​ഗ്ധ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഡോ. ഷാഹിദ് ജമീൽ രാജിവച്ചു


അതേസമയം, ഗോമൂത്രം ഗുരുതരമായ രോഗങ്ങള്‍ വരെ ഭേദമാക്കുമെന്ന്  അവകാശപ്പെട്ടുകൊണ്ട്  സാധ്വി പ്ര​ഗ്യാ സിംഗ്  ഠാക്കൂര്‍ എത്തുന്നത്‌ ഇതാദ്യമല്ല.   തന്‍റെ  ക്യാൻസറിനെ സുഖപ്പെടുത്താൻ  ഗോമൂത്രവും  (Cow Uurine) പഞ്ച്യഗവിയും  (Panchyagavy - mixture of cow products) ഏറെ സഹായിച്ചതായി അവര്‍ അവകാശപ്പെട്ടിരുന്നു.  


Also Read: കൊറോണയോട് മല്ലടിക്കുന്ന രോഗികൾക്ക് ആശ്വാസം; ഡിആർഡിഒയുടെ മരുന്ന് പുറത്തിറക്കി


എന്നാല്‍,  കോവിഡിനെ  പ്രതിരോധിക്കാന്‍​ ഗോമൂത്ര,  ചാണക ചികിത്സകള്‍ ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (Indian Medical Association - IMA) കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.