ന്യൂഡല്‍ഹി: ഡ്രൈവിങ്ങ് ടെസ്റ്റില്ലാതെ ലൈസൻസ് വീട്ടിലെത്തുന്നത് എങ്ങിനെയിരിക്കും. അധികം താമസിക്കാതെ രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പുതിയ നിയമമാണിത്. ലേണേഴ്സിന് ശേഷം ഒരുമാസം കാത്തിക്കേണ്ടി വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആ‍‍ർ.ടി.ഒയുടെ മുൻപിൽ ടെസ്റ്റില്ലെന്ന് മാത്രമെയുള്ളു. ഡ്രൈവിങ്ങ് സ്കൂളിന്റെ ടെസ്റ്റ് പാസാവുകയും, പരിശീലനം പൂർത്തിയാക്കുകയും വേണം. കേന്ദ്ര  സ‍ർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഡ്രൈവിങ്ങ് സ്കൂളുകൾക്കാണ് പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ അനുവാദമുള്ളു.


Also ReadCovid രോഗബാധയിൽ വീണ്ടും വർധന; ഡെൽറ്റ വേരിയന്റ് 60% കൂടുതൽ രോഗം പടർത്തുമെന്ന് യുകെ


മികച്ച നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണം. ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്,​ബയോ മെട്രിക് സംവിധാനങ്ങൾ, ടെസ്റ്റ് റെക്കോ‍‍ർഡിങ്ങ് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും.


Also ReadCovid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി


ജൂലൈയോടെ പുതിയ ഉത്തരവ് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ മുതൽ സംസ്ഥാന സർക്കാരുകൾക്കും ഡ്രൈവിങ്ങ് സ്കൂളുകൾക്കും അക്രഡിറ്റേഷന് അപേക്ഷിക്കാം. എന്നാൽ വിഷയത്തിൽ വിശദമായ ഉത്തരവ് വന്നാൽ മാത്രമെ വ്യക്തത വരികയുള്ളു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.