Driving License ന് ഇനി ആർടിഒയിലേക്ക് പോകേണ്ടതില്ല, അറിയാം പുതിയ guidelines
ഇതിന് കീഴിൽ ഓൺലൈനിലൂടെ പഠിതാവിന് ലൈസൻസ് നൽകുന്ന മുഴുവൻ പ്രക്രിയയും നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും.
Driving License New Guidelines: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിക്കുന്നതിനോ പുതുക്കുന്നതിനോ ആയി നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടും.
ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമായി കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന് കീഴിൽ ഓൺലൈനിലൂടെ പഠിതാവിന് ലൈസൻസ് നൽകുന്ന മുഴുവൻ പ്രക്രിയയും നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും.
Also Read: Driving License: Online അപേക്ഷ, അറിയാം പുതിയ നിയമങ്ങളും മാറ്റങ്ങളും
പുതിയ മാർഗ്ഗനിർദ്ദേശവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ
ഇത് മാത്രമല്ല, മെഡിക്കൽ സർട്ടിഫിക്കറ്റ്, പഠിതാക്കളുടെ ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്ക് ഇലക്ട്രോണിക് സർട്ടിഫിക്കറ്റും പ്രമാണവും ഉപയോഗിക്കാം.
ഇതിനൊപ്പം പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനും സഹായിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ ഇപ്പോൾ 60 ദിവസം മുമ്പേ ചെയ്യാവുന്നതാണ്. അതുപോലെ താൽക്കാലിക രജിസ്ട്രേഷന്റെ സമയപരിധിയും ഒരു മാസത്തിൽ നിന്ന് ആറ് മാസമായി ഉയർത്തിയിട്ടുണ്ട്.
Also Read: Driving Licence ന് വേണ്ടി ഇനി ടെസ്റ്റ് നൽകേണ്ടതില്ല! പുതിയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നു
learner's license പ്രക്രിയയിലാണ് ഈ മാറ്റങ്ങൾ വരുത്തിയത്
പഠിതാക്കളുടെ ലൈസൻസിനുള്ള നടപടിക്രമത്തിലും കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതെന്തെന്നാൽ ഇനി നിങ്ങൾക്ക് ലൈസെൻസിന്റെ ടെസ്റ്റിനായി RTO- യിലേക്ക് പോകേണ്ടതില്ല. ഡ്രൈവിംഗ് സംബന്ധിച്ച ട്യൂട്ടോറിയലിൽ ട്രാഫിക് സിഗ്നലുകൾ, റോഡ് നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കും. ലൈസൻസിനായി അപേക്ഷിക്കുന്ന അപേക്ഷകർ ടെസ്റ്റിലെ കുറഞ്ഞത് 60 ശതമാനം ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...