ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരില്‍ റെവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ്(ഡിആര്‍ഐ) നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 5000 കോടിയുടെ മന്ദ്രാക്സ് പിടികൂടി. ഉദയ്പൂരിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി, വെയർഹൗസ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡില്‍ 23.5 മെട്രിക് ടൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഫാക്ടറി ഉടമ രവി ദുദ്വാനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നജീബ് വ്യക്തമാക്കി. ഒരു കിലോഗ്രാം മന്ദ്രാക്സിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 20 ലക്ഷം വിലവരും. 


റിപ്പോര്‍ട്ട് അനുസരിച്ച് രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനധികൃതമായി ഗുളികകള്‍ നിര്‍മിക്കുന്ന നിരവധി ഫാര്‍മ കമ്പനികള്‍ ഉണ്ട്. നിര്‍മിച്ച ശേഷം ഇവ യുഎസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റി അയക്കുക. 


ഈ ഗുളികകള്‍ ഇന്ത്യയിൽ വളരെ കുറഞ്ഞ വിലയില്‍ നിര്‍മിക്കാന്‍ സാധിക്കും. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇവ വലിയ വിലയ്ക്കാണ് ലഭിക്കുക.