മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (Aryan Khan) അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിക്കേസിൽ പിടികൂടിയ ബിജെപി നേതാവിന്റെ  ബന്ധുവിനെ എൻസിബി വെറുതേ വിട്ടതായി എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) ആദ്യം 11 പേരെ തടഞ്ഞുവച്ചെങ്കിലും പിന്നീട് ഇവരിൽ ചിലരെ വിട്ടയച്ചു. ഓപ്പറേഷൻ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ബിജെപി നേതാവ് (BJP Leader) മോഹിത് ഭാരതീയയുടെ ഭാര്യാസഹോദരൻ ഉൾപ്പെടെ മൂന്ന് പേരെയാണ് വിട്ടയച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാലിക്കിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്ന് ഭാരതീയർ പറഞ്ഞു. ഋഷഭ് സച്ച്ദേവിനെ പിടികൂടി വിട്ടയച്ചുവെന്നാണ് മാലിക് ആരോപിച്ചത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ക്രൂയിസ് കപ്പലിലെ പാർട്ടിയിലേക്ക് കൊണ്ടുവന്ന മറ്റ് രണ്ടുപേർ പ്രതിക് ഗബ്ബ, ആമിർ ഫർണിച്ചർവാല എന്നിവരെ തടങ്കലിൽ വച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് സച്ച്‌ദേവയ്‌ക്കൊപ്പം വിട്ടയച്ചുവെന്നും മാലിക് പറഞ്ഞു.


ALSO READ: Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍


സോണൽ ഡയറക്ടർ സമീർ വാൻഖഡെയുടെയും എൻസിബി വിട്ടയച്ച മൂന്ന് പേരുടെയും കോൾ റെക്കോർഡുകൾ പരിശോധിക്കണമെന്ന് എൻസിപി നേതാവ് ആവശ്യപ്പെട്ടു. ക്രൂയിസ് കപ്പലിൽ നിന്ന് 11 പേരെ തടഞ്ഞുവച്ചതായി മുംബൈ പോലീസിനും വിവരം ലഭിച്ചതായി മാലിക് പറയുന്നു. എൻസിബിയുടെ ക്രൂയിസ് റെയ്ഡ് വ്യാജവും ആസൂത്രിതവും ചലച്ചിത്ര വ്യവസായത്തെയും മഹാരാഷ്ട്ര സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ​ഗൂഢാലോചനയാണെന്നും മാലിക് ആരോപിച്ചിരുന്നു.


ALSO READ: Aryan Khan Drug Case : ആര്യൻ ഖാനെ കോടതി 3 ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു, താരപുത്രന്റെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് ലഭിച്ചിട്ടില്ലയെന്ന് NCB


''സിസിടിവി ദൃശ്യങ്ങൾ എടുത്ത് വിശദമായ അന്വേഷണം നടത്തണം. തന്റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തതുമുതൽ എൻസിബിയെ ആക്രമിക്കുകയാണെന്ന് ബിജെപി പറയുന്നു. ഞാൻ ഒരിക്കലും എന്റെ മരുമകനെ പിന്തുണച്ചിട്ടില്ല. അയാളുടെ കേസിൽ അയാൾ പോരാട്ടം നടത്തും. കള്ളക്കേസ് ചമച്ച എൻസിബിക്ക് എനിക്ക് എങ്ങനെ വിവരങ്ങൾ നൽകാൻ കഴിയും? സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകും''-മാലിക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.