Drugs Case:  മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau - NCB) ക്ലീൻ ചിറ്റ് നല്‍കിയതിന് പിന്നാലെ  മറ്റൊരു നിര്‍ണ്ണായക നടപടിയുമായി  പ്രത്യേക എൻഡിപിഎസ് കോടതി.  ആര്യൻ ഖാന്‍റെ പാസ്‌പോർട്ട് വിട്ടുനൽകാനും ജാമ്യ വ്യവസ്ഥകള്‍  റദ്ദാക്കാനും എൻഡിപിഎസ് കോടതി ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ തന്‍റെ പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക എൻഡിപിഎസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.  ആര്യന്‍റെ പാസ്‌പോർട്ട്  തിരികെ നൽകാൻ പ്രത്യേക കോടതി കോടതി രജിസ്‌ട്രിയോട് നിർദ്ദേശിച്ചുവെന്നതാണ് റിപ്പോര്‍ട്ട്. കൂടാതെ, ആര്യന്‍റെ  ജാമ്യ വ്യവസ്ഥകളും റദ്ദാക്കി.  ജൂലൈ 13ന് നടന്ന  കോടതി നടപടികളിലാണ് താരത്തിന് അനുകൂലമായ തീരുമാനം പുറത്തുവന്നത്. 


Also Read:  Weather Update: കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; താറുമാറായി മുംബൈ നഗരം


ഈ വർഷം മേയിലാണ്  ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ (drugs-on-cruise case) ആര്യന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് (NCB) ക്ലീൻ ചിറ്റ് ലഭിച്ചത്. 


2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  കഴിഞ്ഞ വർഷം ഒക്ടോബർ 3ന് മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുകയായിരുന്ന ഒരു  ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്ഡിനിടെയാണ്  24 കാരനായ ആര്യന്‍ ഖാനെ NCB കസ്റ്റഡിയില്‍ എടുക്കുന്നത്. ജാമ്യം നിഷേധിക്കപ്പെട്ട ആര്യന്‍  20 ദിവസത്തിലധികം ജയിലിൽ കിടന്നു. ഒടുവില്‍ ബോംബെ ഹൈക്കോടതിയാണ്  ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചപ്പോള്‍  ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി പാസ്‌പോർട്ട് കോടതിയിൽ നിക്ഷേപിച്ചിരുന്നു. 


Also Read:  Shukra Gochar 2022: ശുക്രൻ മിഥുന രാശിയിൽ: ഈ രാശിക്കാരുടെ ജീവിതം മാറിമറിയും! ലഭിക്കും വൻ പുരോഗതി


എന്നാല്‍, ഈ വര്‍ഷം മെയില്‍  NCB സമര്‍പ്പിച്ച കുറ്റപത്രത്തിൽ അദ്ദേഹത്തെ പ്രതിയായി ചേർത്തിട്ടില്ല, തെളിവുകളുടെ അഭാവത്തിൽ താരത്തെ വിട്ടയയ്ക്കുകയായിരുന്നു.  


അതേസമയം, സിനിമാ സംവിധാനത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ആര്യൻ ഖാന്‍  ഒടിടി ഷോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്ന തിരക്കിലാണെന്നാണ് റിപ്പോർട്ട്.  റിപ്പോർട്ടുകൾ പ്രകാരം, പിതാവ് ഷാരൂഖിന്‍റെ  അടുത്ത ചിത്രത്തിലും ആര്യൻ സഹായിച്ചിട്ടുണ്ട്. പത്താനിലെ ആക്ഷൻ രംഗങ്ങൾക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ആര്യനാണ്  എന്നാണ് റിപ്പോര്‍ട്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.