ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ (Rashtrapati Bhavan) അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ദമ്പതികളെ (Couple) ഡൽഹി പൊലീസ് (Delhi Police) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലാണ് (Car) ഇവര്‍ എത്തിയതത്. രാഷ്ട്രപതി ഭവനില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ദമ്പതികളെ തടഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലെ സലൂണില്‍ ജോലിചെയ്യുന്ന യുവാവിനെയും യുവതിയെയുമാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇരുവരും രാഷ്ട്രപതി ഭവനില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


Also Read: നവവരനെ തട്ടികൊണ്ടുപോയി മർദിച്ച കേസിൽ 6 പേർ അറസ്റ്റിൽ


സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘം ഇവരെ ചോദ്യം ചെയ്തു.  


Also Read: Chennai | ചെന്നൈയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ


സംഭവത്തില്‍ വിശദമായ അന്വേഷണം (Investigation) ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് (Police) വൃത്തങ്ങള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.