മുംബൈ: അബുദാബിയിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര  എയര്‍ലൈൻ വിമാനത്തില്‍ (UK 256) അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ യുവതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി എയർലൈൻ ജീവനക്കാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത സഹാർ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: RBI Repo Rate Update: കേന്ദ്ര ബജറ്റിന് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത, പലിശ നിരക്ക് ഉയരും


സംഭവം നടന്നത് തിങ്കളാഴ്ചയാണ്.  എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി മദ്യപിച്ചതിനുശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയത്.  യുവതിയുടെ ആവശ്യം ക്വാബിന്‍ ക്രൂ ഇവര്‍ അപമര്യാദയായി പെരുമാറുകയും ഒരു ക്യാബിൻ ക്രൂ അംഗത്തെ മർദിക്കുകയും മറ്റൊരാൾക്ക് നേരെ തുപ്പുകയും ചെയ്‌തു.  ശേഷം യുവതി  വസ്ത്രങ്ങൾ അഴിച്ച് ഭാഗികമായി അർദ്ധനഗ്നയായി നടക്കാൻ തുടങ്ങി.


Also Read: Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപുള്ള വരന്റെ ഡിമാൻഡ് കേട്ടോ.., നാണിച്ച് വധു..! വീഡിയോ വൈറൽ


ഇതോടെ പ്രശ്നം ഗുരുതരമാക്കുകയായിരുന്നു.  യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് അവരെ വസ്ത്രം ധരിപ്പിച്ചഷെഡ്‌ഷം പുലർച്ചെ 5 മണിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നത് വരെ വിമാനത്തിന്റെ പിൻവശത്തുള്ള സീറ്റിൽ അവളെ കെട്ടിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനം ലാൻഡ് ചെയ്താൽ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും എയർ വിസ്താര പുറത്തുവിട്ട  പ്രസ്താവനയില്‍ വ്യക്താക്കുന്നുണ്ട്. യുവതിയെ അറസ്റ്റു ചെയ്ത പോലീസ് അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയുടെ പാസ്പോർട്ട് പിടിച്ചുവച്ചശേഷം ജാമ്യം നല്‍കി വിട്ടയച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.