RBI Repo Rate Update: കേന്ദ്ര ബജറ്റിന് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത, പലിശ നിരക്ക് ഉയരും

RBI Repo Rate Update:  ബജറ്റിന് ശേഷം  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അതിന്‍റെ പലിശ നിരക്ക് കുറഞ്ഞത്‌ 25 ബേസിസ് പോയിന്‍റുകൾ (basis points (bps) ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു,

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 01:54 PM IST
  • ബജറ്റിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അതിന്‍റെ പലിശ നിരക്ക് കുറഞ്ഞത്‌ 25 ബേസിസ് പോയിന്‍റുകൾ (basis points (bps) ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു,
RBI Repo Rate Update: കേന്ദ്ര ബജറ്റിന് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത, പലിശ നിരക്ക് ഉയരും

RBI Repo Rate Update: ഫെബ്രുവരി 1 ന്  അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് ശേഷം RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ളതായി സൂചന.   

ബജറ്റിന് ശേഷം  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അതിന്‍റെ പലിശ നിരക്ക് കുറഞ്ഞത്‌ 25 ബേസിസ് പോയിന്‍റുകൾ (basis points (bps) ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇതോടെ റിപ്പോ നിരക്ക് 6.50% ആയി ഉയരും. നിലവിൽ റിപ്പോ നിരക്ക് 6.25% ആണ്. 

Also Read:   Adani Group: ദേശീയതയുടെ പേര് പറഞ്ഞ് തട്ടിപ്പ് മറയ്ക്കാനാകില്ല, അദാനി ഗ്രൂപ്പിന് കനത്ത മറുപടി നല്‍കി ഹിൻഡൻബർഗ്

റോയിട്ടേഴ്‌സ്  നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വേ ആണ് ഈ സൂചന നല്‍കിയിരിയ്ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത  52 സാമ്പത്തിക വിദഗ്ധരിൽ 40 പേരും ആർബിഐ അതിന്‍റെ പ്രധാന റിപ്പോ നിരക്ക് 25 ബിപിഎസ് ഉയർത്തി 6.50% ആക്കുമെന്ന് പ്രതികരിച്ചപ്പോള്‍ 12 പേര്‍ മാറ്റമൊന്നും   ഉണ്ടാകില്ലെന്ന് പ്രതികരിച്ചു.  

ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് പുറത്തു വന്നതിനുശേഷം ഫെബ്രുവരി 6-8 തീയതികളിൽ റിസർവ് ബാങ്കിന്‍റെ  മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും.   ഈ യോഗത്തില്‍ റിപ്പോ നിരക്കില്‍ തീരുമാനമുണ്ടാകും  
 
റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍  EMI തുകകള്‍ വര്‍ദ്ധിക്കും. ഒപ്പം സ്ഥിര നിക്ഷേപ പലിശ നിരക്കുകളും വര്‍ദ്ധിക്കും. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും മെയ് മുതൽ ആർബിഐയുടെ നയ ഫലങ്ങൾക്ക് അനുസൃതമായി തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്കുകൾ കാര്യമായി ഉയർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 
 
കഴിഞ്ഞ ഡിസംബറില്‍ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ 35 ബേസിസ് പോയിന്‍റ് വർദ്ധനയാണ്  RBI നടത്തിയത്. ഇതോടെ കഴിഞ്ഞ വര്‍ഷം മെയ്‌ മുതല്‍ ആർബിഐ ഇതുവരെ റിപ്പോ നിരക്കുകള്‍ 2.25 ശതമാനം ഉയർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 

റിപ്പോ നിരക്ക് വർദ്ധന വായ്പാ എടുത്തവരെ എങ്ങനെ ബാധിക്കും? 

ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയാൽ സ്ഥിരനിക്ഷേപ നിരക്കും വായ്പാ നിരക്കും ഉയരും.  കൂടാതെ, ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും ഇതിനനുസൃതമായി അവരുടെ വായ്പാ നിരക്കുകൾ ഉയർത്തിയേക്കാമെന്നതിനാൽ വായ്പയെടുക്കുന്നവർ ഉയർന്ന ഇഎംഐകൾ അടയ്‌ക്കേണ്ടി വരും. ഇത് നിങ്ങളുടെ ഇഎംഐകളുടെ തുക വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.  

എന്താണ് റിപ്പോ നിരക്ക്?
റിസർവ് ബാങ്ക്  ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല ഫണ്ടുകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.  റിപ്പോ നിരക്കും മറ്റ് വായ്പാ നിരക്കുകളും കണക്കിലെടുത്ത്, ബാങ്കുകൾ പ്രതിമാസ അടിസ്ഥാനത്തിൽ എംസിഎൽആർ പരിഷ്കരിക്കുന്നു.

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News