ലഖ്നൗ: ഉത്തരേന്ത്യയില്‍ ഇന്നലെ പൊടുന്നനെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ജീവഹാനിയും വളരെയേറെ നാശനഷ്ടങ്ങളും വരുത്തിയതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും 41 പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ല്‍നിന്നുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ​ഗ്ര​യി​ൽ 36 പേ​രാ​ണ് മ​രി​ച്ച​ത്.ബി​ജ്നൂ​റി​ൽ മൂ​ന്ന് പേ​രും സ​ഹറ​ൻ​പു​രി​ൽ ര​ണ്ട് പേ​രും മ​രി​ച്ചു. ബ​റേ​ലി, മോ​റാ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.


മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഉത്തര്‍പ്രദേശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൂടാതെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 


അതേസമയം, രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. 1000 ലേറെ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. 


ഭരത്പൂര്‍, അല്‍വര്‍, ധോര്‍പൂര്‍ ജില്ലകളില്‍ നൂറുകണക്കിന് മരങ്ങള്‍ കടപുഴകകുകയും, അല്‍വര്‍ നഗരം പൂര്‍ണമായും ഇരുട്ടിലാകുകയും ചെയ്തു. ഇവിടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 
ഭരത്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 പേരാണ് ഇവിടെ മരിച്ചത്.


സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ അനുശോചിച്ചു.