ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രിയിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി കൂടാതെ ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാർച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 11 മരണം റിപ്പോർട്ട് ചെയ്തു. 300ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്നും 90 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. എങ്ങും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പലരും പങ്കുവെച്ച വീഡിയോകളിൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും കാണാം. പ്രകമ്പനം അനുഭവപ്പെട്ടതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വന്നു കഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം. 





പ്രകമ്പനം മൂന്ന് സെക്കൻഡ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നതോടെ പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് മാറി. പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. ചിലയിടങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് നഷ്ടപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഭൂമി കുലുക്കം സംഭവിക്കുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തെക്കൻ ഡൽഹിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ചിലർ പറ‍ഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.