Earthquake | തമിഴ്നാട്ടിലും കർണാടകയിലും ഭൂമികുലുക്കം; വെല്ലൂരിലെ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ഭൂചലനം
കർണാടകയിൽ ചിക്കാബല്ലാപുരയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചെന്നൈ : അയൽ സംസ്ഥാനങ്ങളായ കേരളത്തിലും കർണാകയിലും നേരിയതോതിൽ ഭൂമികുലുക്കം (Earthquake). തമിഴ്നാട്ടിൽ വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിൽ 3.5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിൽ ചിക്കാബല്ലാപുരയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3.6 ആണ് റിക്ടർ സ്കെയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡിസംബർ 22ന് ചിക്കബല്ലുരിൽ റിക്ട സ്കെയിൽ 2.9, 3.0 എന്ന് നിലയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ALSO READ : Earthquake In Tamil Nadu: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ ഭൂചനം
വെല്ലൂരിൽ അടുത്തിടെ ഇത് രണ്ടാം തവണയാണ് ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 29ന് പുലർച്ചെയുണ്ടായി ഭൂമികലുക്കത്തിൽ 3.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...