Earthquake in Sikkim: വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് സിക്കിമിലെ യുക്‌സോമിന് വടക്ക് പടിഞ്ഞാറായി പുലർച്ചെ 4.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Turkey Earthquake: തുര്‍ക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി



ഇതിനിടയിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് അസമിലെ നാഗോണിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇവിടെയൊന്നും കാര്യമായ നാശ നഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.


Also Read: സൂര്യൻ കുംഭത്തിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തെളിയും! 


Fire Accident : തിരുപ്പത്തൂരിൽ പടക്കകടയ്ക്ക് തീ പിടിച്ച് 3 മരണം


തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീ പിടിച്ച് മൂന്ന് പേർ  മരിച്ചു. 5 വയസുള്ള ആൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. തമിഴ്‌നാട് തിരുപ്പത്തൂർ, വാണിയമ്പാടിയിലെ പുതുക്കോവിൽ പ്രദേശത്തെ പടക്ക നിർമാണശാലയിലും ഗോഡൗണിലുമാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് പടക്ക നിർമ്മാണശാല പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ തൊഴിലാളികളാണ് മരണപ്പെട്ടത്. മരിച്ച ആളുകളുടെ പേര് വിവരങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


 


അപകടം നടന്ന പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ പേരുണ്ടോയെന്ന് തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാണിയമ്പാടി, തിരുപ്പത്തൂർ, ജോളാർപേട്ട എന്നീ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇന്ന് പടക്കകട അവധിയായിരുന്നു. എന്നാൽ  ചിലർ പടക്കം ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടെ ഉടമസ്ഥൻ കുമാർ കട തുറന്നപ്പോഴാണ് അപകടം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.